HomeNewsLatest Newsനെയ്യാറ്റിന്‍കരയില്‍ കൊല്ലപ്പെട്ട സനല്‍ കുമാറിന്റെ ഭാര്യ വിജി അനിശ്‌ചിത കാല സത്യാഗ്രഹം ആരംഭിച്ചു; ജപ്തി...

നെയ്യാറ്റിന്‍കരയില്‍ കൊല്ലപ്പെട്ട സനല്‍ കുമാറിന്റെ ഭാര്യ വിജി അനിശ്‌ചിത കാല സത്യാഗ്രഹം ആരംഭിച്ചു; ജപ്തി ഒഴിവാക്കണമെന്ന് ആവശ്യം

നെയ്യാറ്റിന്‍കരയില്‍ കൊല്ലപ്പെട്ട സനല്‍ കുമാറിന്റെ ഭാര്യ വിജി സെക്രട്ടറിയറ്റിന്‌ മുന്നില്‍ അനിശ്‌ചിത കാല സത്യാഗ്രഹം ആരംഭിച്ചു. രണ്ടും മക്കള്‍ക്കും സനല്‍ കുമാറിന്റെ അമ്മക്കുമൊപ്പമാണ്‌ സത്യഗ്രഹമിരിക്കുന്നത്‌. വീടിന്‌ ജപ്‌തി നോട്ടീസ്‌ വന്നിട്ടുണ്ടെന്നും മറ്റ്‌ വരുമാനമില്ലാത്തതിനാല്‍ സര്‍ക്കാര്‍ സഹായം ഉടനെ ലഭിക്കണമെന്നും ആവശ്യപ്പെട്ടാണ്‌ സമരം തുടങ്ങിയത്‌.

ജീവിക്കാന്‍ മറ്റ്‌ മാര്‍ഗമില്ലെന്നും സര്‍ക്കാര്‍ നല്‍കിയ വാഗ്‌ദാനങ്ങള്‍ നിറവേറ്റണമെന്നും ആവശ്യപ്പെട്ടാണ്‌ സമരം. കഴിഞ്ഞ നവംബര്‍ 5നാണ്‌ സനല്‍കുമാര്‍ കൊല്ലപ്പെട്ടത്‌. ഡിവൈഎസ്‌പി ഹരികുമാറുമായുള്ള വാക്കുതര്‍ക്കത്തിനിടെ റോഡിലേക്ക്‌ വീണ സനല്‍കുമാര്‍ വാഹനമിടിച്ചുമരിക്കുകയായരിന്നു. ഹരികുമാര്‍ ഉടനടി രക്ഷപ്പെട്ടു. പീന്നീട്‌ പൊലീസ്‌ അന്വേഷണത്തിനിടെ ആത്‌മഹത്യ ചെയ്‌ത നിലയില്‍ കണ്ടെത്തിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments