HomeNewsLatest Newsനിർണായക വിവരങ്ങൾ ചോർന്നു: നാവികസേനയില്‍ സാമൂഹ്യമാധ്യമങ്ങള്‍ നിരോധിച്ചു

നിർണായക വിവരങ്ങൾ ചോർന്നു: നാവികസേനയില്‍ സാമൂഹ്യമാധ്യമങ്ങള്‍ നിരോധിച്ചു

നാവികസേനയില്‍ സാമൂഹ്യമാധ്യമങ്ങള്‍ക്ക് നിരോധനം. ഫേസ്ബുക്ക് വാട്സ് ആപ്പ്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സോഷ്യല്‍ മീഡിയ ആപ്പുകള്‍ക്കാണ് നിരോധനം. സേനയിലെ ഉദ്യോഗസ്ഥര്‍ക്ക് ഇത് സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കി.

യുദ്ധകപ്പലുകൾക്കുള്ളിലും നേവൽ ബെയ്‌സുകളിലും ഡോക്ക് യാർഡിലും സ്മാർട്ട് ഫോണുകളും നിരോധിച്ചു. നാവികസേനയുടെ ചില നിർണ്ണായക വിവരങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ ചോർന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് തീരുമാനം.

നാവികസേനയുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ പാക്കിസ്ഥാന് ചോര്‍ത്തി നല്‍കിയ സംഘത്തില്‍ ഉള്‍പ്പെട്ട ഏഴ് നാവികസേന ഉദ്യോഗസ്ഥരെ കഴിഞ്ഞ 20തിന് വിശാഖപട്ടണത്ത് അറസ്റ്റ് ചെയ്തിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments