പൗരത്വ ഭേദഗതി നിയമം: വിശദീകരിക്കാനെത്തിയ ബിജെപി നേതാവിന് നാട്ടുകാരുടെ ക്രൂരമർദനം

47

പൗരത്വ ഭേദഗതി നിയമത്തിനെതിരെ യുപിയുടെ പലഭാഗങ്ങളിലും ഇപ്പോഴും പ്രതിഷേധം ശക്തമാണ്. ഇതിനിടയിൾ പൗരത്വ നിയമഭേദഗതിയെ കുറിച്ച് വിശദീകരിക്കാനെത്തിയ ബിജെപി നേതാവിന് നാട്ടുകാരുടെ മര്‍ദ്ദനമേല്‍ക്കേണ്ടി വന്നു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്.അര്‍മോഹ ജില്ലയിലെ ബിജെപി ന്യൂനപക്ഷ വിഭാഗം ജനറല്‍ സെക്രട്ടറി മുര്‍ത്തസ ആഗ ഖാസിമിക്കാണ് നാട്ടുകാരുടെ മര്‍ദ്ദനം ഏല്‍ക്കേണ്ടി വന്നത്.

പൗരത്വ നിയമ ഭേദഗതിയും ദേശീയ പൗരത്വ പട്ടികയും സംബന്ധിച്ച് വിശീദീകരിക്കാനെത്തിയതായിരുന്നു മുര്‍ത്തസ ആഗ ഖാസിമി. ലകാഡ മഹല്ലില്‍ തടഞ്ഞു നിര്‍ത്തി ഇദ്ദേഹത്തെ നാട്ടുകാര്‍ മര്‍ദ്ദിക്കുകയായിരുന്നെന്നാണ് ആരോപണം. ബിജെപി പ്രവര്‍ത്തകരുടെ പരാതിയില്‍ പോലീസ് കേസെടുത്തു. കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പ്രതികളെ എത്രയും പെട്ടെന്ന് കണ്ടെത്തുമെന്നും പോലീസ് അറിയിച്ചു.