HomeNewsLatest Newsകഞ്ചാവ് കടത്ത്: ഇന്ത്യൻ വംശജനായ യുവാവിന്റെ വധശിക്ഷ നടപ്പാക്കി സിംഗപ്പൂർ കോടതി

കഞ്ചാവ് കടത്ത്: ഇന്ത്യൻ വംശജനായ യുവാവിന്റെ വധശിക്ഷ നടപ്പാക്കി സിംഗപ്പൂർ കോടതി

കഞ്ചാവ് കടത്തിയെന്നു സിംഗപ്പൂര്‍ കോടതി കണ്ടെത്തിയ ഇന്ത്യന്‍ വംശജന്‍ തങ്കരാജു സുപ്പിയ(46)യുടെ വധശിക്ഷ നടപ്പാക്കി. ചാങ്കി ജയിലില്‍ ഇന്നലെ രാവിലെ ഇയാളെ തൂക്കിലേറ്റുകയായിരുന്നു. 2014ലാണു മലേഷ്യയില്‍നിന്നു സിംഗപ്പൂരിലേക്കു കടത്തിയ കഞ്ചാവ് പിടികൂടിയത്. കഞ്ചാവ് കൈവശം വച്ചിരുന്നത് മറ്റൊരാളാണെങ്കിലും കടത്തിനുള്ള ആസൂത്രണം നടത്തിയത് തങ്കരാജുവാണെന്നാന്നു കോടതി കണ്ടെത്തിയത്. അതേസമയം, ദുര്‍ബലമായ തെളിവുകള്‍ വച്ചാണ് തങ്കരാജുവിനെ ശിക്ഷിച്ചതെന്ന് ആരോപിക്കപ്പെടുന്നു. ശിക്ഷ ഒഴിവാക്കണമെന്ന് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ അടക്കമുള്ളവര്‍ അഭ്യര്‍ഥിച്ചിരുന്നു. കുടുംബം നല്കിയ ദയാഹര്‍ജി പതിനൊന്നാം മണിക്കൂറില്‍ തള്ളിയിരുന്നു. മയക്കുമരുന്നിനെതിരേ ഏറ്റവും ശക്തമായ നിയമങ്ങളുള്ള രാജ്യമാണു സിംഗപ്പൂര്‍. തങ്കരാജുവിന്‍റെ മരണസര്‍ട്ടിഫിക്കറ്റ് ലഭിച്ചതായി സഹോദരി ലീലാവതി അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments