HomeNewsLatest Newsഎംപ്ലോയീസ് പെൻഷൻ സ്‌കീമിൽ ഉയർന്ന പെൻഷന് അപേക്ഷിക്കാൻ ഇനി ഒരാഴ്ച കൂടി മാത്രം സമയം ;...

എംപ്ലോയീസ് പെൻഷൻ സ്‌കീമിൽ ഉയർന്ന പെൻഷന് അപേക്ഷിക്കാൻ ഇനി ഒരാഴ്ച കൂടി മാത്രം സമയം ; ചെയ്യേണ്ട കാര്യങ്ങൾ:

എംപ്ലോയീസ് പെൻഷൻ സ്‌കീമിന് (ഇപിസ്) കീഴിൽ വ്യക്തികൾക്ക് ഉയർന്ന പെൻഷന് അപേക്ഷിക്കാൻ സമയം ഇനി ഒരാഴ്ച കൂടി മാത്രം. ഇപിസ് റിപ്പോർട്ടുകൾ പ്രകാരം, ഉയർന്ന പെൻഷനുള്ള അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2023 മെയ് 3 ആണ്. യോഗ്യരായ എല്ലാ ജീവനക്കാർക്കും ഇപിഎഫ്ഒ പോർട്ടൽ മുഖാന്തരം അപേക്ഷ സമർപ്പിക്കാവുന്നതാണ്. യുഎഎൻ അംഗമായ ഇ- സേവ പോർട്ടിൽ ലിങ്ക് ആക്സസ് ചെയ്യാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. ആവശ്യമായ രേഖകൾക്കൊപ്പം അപേക്ഷ സമർപ്പിക്കാവുന്നതാണ്. എല്ലാം ശരിയാണെങ്കിൽ, കുടിശ്ശിക കണക്കാക്കുകയും കുടിശ്ശിക കൈമാറുന്നതിനുള്ള ഓർഡർ നൽകുകയും ചെയ്യും. അതേസമയം, പൊരുത്തക്കേട് ശ്രദ്ധയിൽപ്പെട്ടാൽ ഇപിഎഫ്ഒ അത് തൊഴിലുടമയെയും ജീവനക്കാരനെയും അറിയിക്കുകയും, അവയുടെ വിവരങ്ങൾ പൂർത്തിയാക്കാൻ ഒരു മാസത്തെ സമയവും നൽകുന്നതാണ്. ജീവനക്കാരും തൊഴിലുടമയും സമർപ്പിച്ച വിവരങ്ങളുടെയും വേതന വിശദാംശങ്ങളുടെയും സൂക്ഷ്മ പരിശോധനയ്ക്കായി ഇപിഎഫ്ഒ വിശദാംശങ്ങൾ പുറത്തിറക്കിയിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments