ഒട്ടിയ കവിളോ?? ഇനി വിഷമിക്കേണ്ട ! ഈ മാർഗങ്ങൾ നൽകും തുടുത്ത കവിളുകൾ !

196

ഒട്ടിയ കവിള്‍ പലരേയും അലട്ടുന്ന ഒരു കാര്യമാണ്. എന്നാല്‍ അതോര്‍ത്ത് വേവലാതിപ്പെടേണ്ട കാര്യമില്ല. തുടുത്ത കവിള്‍ത്തടങ്ങള്‍ ഇല്ല എന്നതുകൊണ്ട് മുഖപ്രസാദവും സൗന്ദര്യവും കുറയില്ല. അതിന് ഈ മാർഗങ്ങൾ പരീക്ഷിക്കൂ:

കാരറ്റ്, ചീര എന്നീ ഭക്ഷണങ്ങൾ ധാരാളം കഴിക്കാൻ ശ്രദ്ധിക്കുക. വിറ്റാമിൻ ധാരാളം അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കാനാണ് ശ്രദ്ധിക്കേണ്ടത്. തുടുത്ത കവിളുകൾ ലഭിക്കുന്നതിന് ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ്.

ബദാം എണ്ണ തേക്കുന്നതിലൂടെ അത് കവിളുകൾക്ക് നല്ല തിളക്കവും ആരോഗ്യവും തുടുപ്പും നല്‍കുന്നുണ്ട്. രാത്രിയിൽ കിടക്കുന്നതിന് മുൻപ് ബദാം എണ്ണ നല്ലതു പോലെ കവിളിൽ മസ്സാജ് ചെയ്യുക. ഇത് ഒട്ടിയ കവിളിന് പെട്ടെന്ന് തന്നെ പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.