‘മനോരോഗി’ പരാമർശത്തിൽ മാപ്പുപറഞ്ഞു നടൻ ഷെയിൻ നിഗം: തന്നെക്കുറിച്ച് പറഞ്ഞത് ആരും മറന്നിട്ടില്ലല്ലോ എന്നും താരം

95

സിനിമ നിര്മാതാക്കൾക്കെതിരായ ‘മനോരോഗി ‘ പരാമർശത്തില്‍ മാപ്പു പറഞ്ഞ് നടൻ ഷെയിൻ നിഗം. താൻ കഴിഞ്ഞ ദിവസം പറഞ്ഞ കാര്യങ്ങൾ തെറ്റിദ്ധരിക്കപ്പെട്ടു. പ്രസ്താവനയിൽ ആര്‍ക്കെങ്കിലും വിഷമം തോന്നിയിട്ടുണ്ടേൽ ഖേദിക്കുന്നു. തന്നെക്കുറിച്ച് പറഞ്ഞത് പൊതുസമൂഹം മറന്നിട്ടില്ലാ എന്ന് കരുതുന്നു എന്നും ഷെയൻ പറഞ്ഞു.

സിനിമ മുടങ്ങിയതിനെപ്പറ്റി നിര്‍മാതാക്കള്‍ക്കുണ്ടായ മനോവിഷമത്തെപ്പറ്റി ചോദിച്ചപ്പോള്‍ നിര്‍മാതാക്കള്‍ക്ക് മനോവിഷമമല്ല മനോരോഗമാണെന്നായിരുന്നു ഷെയിന്റെ പ്രതികരണം. ഇതിനു പിന്നാലെ ഷൈനുമായി ഒത്തുതീർപ്പിനില്ലെന്നു നിർമാതാക്കളും വ്യക്തമാക്കിയിരുന്നു.