ടി20: വെസ്റ്റ് ഇൻഡീസിനെ നിലംപരിശാക്കി ഇന്ത്യ: പരമ്പര വിജയം

152

വെസ്റ്റ് ഇൻഡീസിനെതിരായ ഫൈനല്‍ പോരില്‍ ടീം ഇന്ത്യക്കു തകര്‍പ്പന്‍ ജയം. മൂന്നാമത്തെയും അവസാനത്തെയും ടി20യില്‍ 67 റണ്‍സിനാണ് വിന്‍ഡിസിനെ ഇന്ത്യ വാരിക്കളഞ്ഞത്. ഇതോടെ പരമ്പര ഇന്ത്യ 2-1ന് പോക്കറ്റിലാക്കുകയും ചെയ്തു. ആദ്യം ബാറ്റ് വീശിയ ഇന്ത്യ നിശ്ചിത ഓവറില്‍ മൂന്നു വിക്കറ്റിന് 240 റണ്‍സ് വാരിക്കൂട്ടിയപ്പോള്‍ തന്നെ വിന്‍ഡീസിന്റെ വിധി കുറിക്കപ്പെട്ടിരുന്നു. മറുപടിയില്‍ എ്ട്ടു വിക്കറ്റിന് 173 റണ്‍സെടുത്ത് വിന്‍ഡീസ് മല്‍സരം അടിയറവ് വച്ചു. ക്യാപ്റ്റന്‍ കിരോണ്‍ പൊള്ളാര്‍ഡിനും (68) ഷിംറോണ്‍ ഹെറ്റ്‌മെയര്‍ക്കുമൊഴികെ (41) മറ്റാര്‍ക്കും വിന്‍ഡീസ് നിരയില്‍ പൊരുതി നോക്കാനായില്ല.