HomeNewsLatest Newsമണിക്കൂറില്‍ 180 കിലോമീറ്റര്‍ വേഗതയുള്ള സെമി ഹൈസ്പീഡ് ട്രെയിനുകളുമായി ഇന്ത്യന്‍ റയില്‍വേ വരുന്നു

മണിക്കൂറില്‍ 180 കിലോമീറ്റര്‍ വേഗതയുള്ള സെമി ഹൈസ്പീഡ് ട്രെയിനുകളുമായി ഇന്ത്യന്‍ റയില്‍വേ വരുന്നു

കൊച്ചി: അതിവേഗ ബുള്ളറ്റ് ട്രെയിന്‍ എന്ന സ്വപ്നത്തിലേക്കുള്ള കാത്തിരിപിന് വിരാമമിട്ട് സെമി ഹൈസ്പീഡ് ട്രെയിനുകളുമായി ഇന്ത്യന്‍ റയില്‍വേ. അതിവേഗ ബുള്ളറ്റ് ട്രെയിനുകള്‍ യാഥാര്‍ത്ഥ്യമാകണമെങ്കില്‍ 2024 വരെ കാത്തിരിക്കേണ്ടി വരുമെന്നുള്ളപ്പോഴാണ് സെമി ഹൈസ്പീഡ് ട്രെയിനുകള്‍ ഓടിക്കാന്‍ റയില്‍വേ തയ്യാറെടുക്കുന്നത്. ബുള്ളറ്റ് ട്രെയിനുകള്‍ക്കു വേണ്ട ഭീമമായ ചെലവ് സെമിഹൈസ്പീഡ് ട്രെയിനുകള്‍ക്കു വേണ്ടെന്നതാണ് ആകര്‍ഷണീയ ഘടകം. നിലവിലുള്ള പാളങ്ങളില്‍ വളവുകള്‍ ഏറെയാണെന്നതാണു അതിവേഗ ട്രെയിനുകള്‍ ഓടിക്കാനുള്ള പ്രധാന തടസം. എന്നാല്‍ സ്പാനിഷ് നിര്‍മിത സെമി ഹൈസ്പീഡ് ട്രെയിനായ ടാല്‍ഗോയുടെ ആധുനിക സാങ്കേതിക വിദ്യ ഇന്ത്യയ്ക്ക് ഈ പ്രശ്നത്തില്‍ പരിഹാരമാകും. ടാല്‍ഗോ ട്രെയിനുകളുടെ രണ്ടാം ഘട്ട പരീക്ഷണവും വിജയിച്ചതോടെ ഈ ദിശയില്‍ ശ്രദ്ധേയമായ കാല്‍വയ്പാണ് ഇന്ത്യ നടത്തിയിരിക്കുന്നത്. പാളങ്ങളോ സിഗ്നലുകളോ മാറ്റാതെ തന്നെ വളവുകളിലും വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയുന്ന ടില്‍റ്റിങ് ടെക്നോളജിയുള്ള കോച്ചുകളാണു കമ്ബനി നിര്‍മിക്കുന്നത്. മഥുര-പല്‍വേല്‍ റൂട്ടില്‍ കഴിഞ്ഞ ദിവസം നടന്ന രണ്ടാം ഘട്ട പരീക്ഷണയോട്ടത്തില്‍ മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗത്തിലാണു ട്രെയിനോടിയത്. സ്പെയിനില്‍നിന്ന് ഇറക്കുമതി ചെയ്ത ഒന്‍പത് കോച്ചുകളുപയോഗിച്ചാണു പരീക്ഷണ ഓട്ടം നടത്തിയത്.

പ്രവാസികൾ ശ്രദ്ധിക്കുക ! തിരിച്ചറിയൽ കാർഡില്ലാതെ ഇനി പുറത്തിറങ്ങരുത് !

യുവാക്കളുടെ തിരോധാനം മുതലെടുത്ത് മുസ്ലിം വിരുദ്ധവികാരം ഉയര്‍ത്താന്‍ ശ്രമിക്കരുതെന്ന് പിണറായി

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments