ഹൈദരാബാദ്: ആത്മഹത്യ ചെയ്ത ദലിത് വിദ്യാര്‍ഥി രോഹിത് വെമുലയുടെ അര്ഥകായപ്രതിമ വികൃമാക്കി. ഹൈദരാബാദ് സര്‍വകലാശാല ക്യാംപസിനുള്ളിലാണ് അര്ഥകായപ്രതിമ സ്ഥാപിച്ചിരുന്നത്. മാത്രമല്ല, ക്യാംപസിനുള്ളിലെ അംബേദ്കറുടെ പ്രതിമയും നശിപ്പിച്ചിട്ടുണ്ട്. വെമുലയുടെ മരണത്തിനുശേഷം സര്‍വകലാശാലയില്‍ ആരംഭിച്ച സാമൂഹിക നീതിക്കുവേണ്ടിയുള്ള സംയുക്ത സമിതിയാണ് (ജെഎസി) പരാതി നല്‍കിയത്. ഞായര്‍ രാവിലെയാണ് വെമുലയുടെ അര്ഥകായപ്രതിമ വികൃമാക്കിയതു കണ്ടെത്തിയത്. ശനി വൈകുന്നേരം ആക്രമണം നടത്തിയെന്നാണ് കരുതുന്നത്. ഇതിനുപിന്നില്‍ വൈസ് ചാന്‍സലര്‍ പി.അപ്പാറാവുവാണെന്നാണ് ആരോപണം.
പ്രവാസികൾ ശ്രദ്ധിക്കുക ! തിരിച്ചറിയൽ കാർഡില്ലാതെ ഇനി പുറത്തിറങ്ങരുത് !
മടിയാകുന്നോ? ഇതാ മടി ഒഴിവാക്കാൻ ചില കിടിലൻ വഴികൾ !
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: