HomeNewsLatest Newsസ്കൂള്‍ ബസുകള്‍ സു​​ര​​ക്ഷിതമല്ലെങ്കില്‍ ഇനി കുടുങ്ങുന്നത് ഡ്രൈവർ മാത്രമല്ല; സ്കൂളുകൾക്ക് മുന്നറിയിപ്പ്

സ്കൂള്‍ ബസുകള്‍ സു​​ര​​ക്ഷിതമല്ലെങ്കില്‍ ഇനി കുടുങ്ങുന്നത് ഡ്രൈവർ മാത്രമല്ല; സ്കൂളുകൾക്ക് മുന്നറിയിപ്പ്

സ്കൂള്‍ വാ​​ഹ​​ന​​ങ്ങ​​ളു​​ടെ സു​​ര​​ക്ഷ ഉ​​റ​​പ്പാ​​ക്കു​​ന്ന​​തി​​ല്‍ വീ​​ഴ്​​​ച വ​​രു​​ത്തി​​യാ​​ല്‍ ഇ​​നി സ്​​​കൂ​​ള്‍ അ​​ധി​​കൃ​​ത​​രും കേ​​സി​​ല്‍ കു​​ടു​​ങ്ങും. വാ​​ഹ​​നം അ​​പ​​ക​​ട​​ത്തി​​ല്‍​​പ്പെ​​ടു​​ക​​യോ വാ​​ഹ​​നം സു​​ര​​ക്ഷ മാ​​ന​​ദ​​ണ്ഡ​​ങ്ങ​​ള്‍ ലം​​ഘി​​ച്ച​​താ​​യി ക​​ണ്ടെ​​ത്തു​​ക​​യോ ചെ​​യ്​​​താ​​ല്‍ സ്​​​കൂ​​ള്‍ അ​​ധി​​കൃ​​ത​​രെ കൂ​​ടി കേ​​സി​​ല്‍ പ്ര​​തി​​ചേ​​ര്‍​​ക്കാ​​നാ​​ണ്​ തീ​​രു​​മാ​​നം. അപകടമുണ്ടായാല്‍ ഡ്രൈ​​വ​​റു​​ടെ അ​​ശ്ര​​ദ്ധ​​യെ പ​​ഴി​​ചാ​​രി സ്​​​കൂ​​ള്‍ അ​​ധി​​കൃ​​ത​​ര്‍ ഉ​​ത്ത​​ര​​വാ​​ദി​​ത്ത​​ത്തി​​ല്‍​​നി​​ന്ന്​ ഒ​​ഴി​​ഞ്ഞു​​മാ​​റു​​ക​​യാണ് പ​​തി​​വ്. ഇൗ ​​സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണ്​ സ്​​​കൂ​​ള്‍ അ​​ധി​​കൃ​​ത​​ര്‍​​ക്ക്​ കൂ​​ടു​​ത​​ല്‍ ഉ​​ത്ത​​ര​​വാ​​ദി​​ത്തം വ​​രു​​ന്ന വി​​ധ​​ത്തി​​ല്‍ മാ​​ര്‍​​ഗ​​രേ​​ഖ കൊ​​ണ്ടു​​വ​​രു​​ന്ന​​ത്. ഇ​​തി​​ന്​ മു​​ന്നോ​​ടി​​യാ​​യി ഡി.​​ജി.​​പി അ​​ടു​​ത്തി​​ടെ യോ​​ഗം വി​​ളി​​ച്ചു​​ചേ​​ര്‍​​ത്തി​​രു​​ന്നു.

സ്​​​കൂ​​ള്‍ വാ​​ഹ​​ന​​ങ്ങ​​ളു​​ടെ സു​​ര​​ക്ഷ​​യു​​ടെ ഉ​​ത്ത​​ര​​വാ​​ദി​​ത്തം ഡ്രൈ​​വ​​ര്‍​​ക്ക്​ പു​​റ​​മെ സ്​​​കൂ​​ള്‍ അ​​ധി​​കൃ​​ത​​രി​​ലും ര​​ക്ഷി​​താ​​ക്ക​​ളി​​ലും നി​​ക്ഷി​​പ്​​​ത​​മാ​​ക്കും വി​​ധ​​മാ​​ണ്​ ഐ.​​ജി പി. ​​വി​​ജ​​യ​ന്റെ നേ​​തൃ​​ത്വ​​ത്തി​​ല്‍ മാ​​ര്‍​​ഗ​​രേ​​ഖ ത​​യാ​​റാ​​ക്കു​​ന്ന​​ത്. മോട്ടോര്‍ വാ​​ഹ​​ന, പോ​​ലീ​​സ്, വി​​ദ്യാ​​ഭ്യാ​​സ വ​​കു​​പ്പു​​ക​​ള്‍ സ​​മ​​ര്‍​​പ്പി​​ച്ച നി​​ര്‍​​ദ്ദേ​​ശ​​ങ്ങ​​ള്‍ കൂ​​ടി പ​​രി​​ഗ​​ണി​​ച്ചാ​​കും മാ​​ര്‍​​ഗ​​രേ​​ഖയ്​​ക്ക്​ അ​​ന്തി​​മ​​രൂ​​പം ന​​ല്‍​​കു​​ക.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments