HomeNewsShortആന്ധ്രയിലെ സ്റ്റീല്‍ പ്ലാന്റില്‍ കാർബൺ മോണോക്സൈഡ് ചോര്‍ന്ന് ആറ് ജീവനക്കാര്‍ മരിച്ചു

ആന്ധ്രയിലെ സ്റ്റീല്‍ പ്ലാന്റില്‍ കാർബൺ മോണോക്സൈഡ് ചോര്‍ന്ന് ആറ് ജീവനക്കാര്‍ മരിച്ചു

ആന്ധ്രയില്‍ സ്വകാര്യ സ്റ്റീല്‍ പ്ലാന്റില്‍ വിഷവാതകം ചോര്‍ന്ന് ആറ് ജീവനക്കാര്‍ മരിച്ചു. അനന്ദപുരം ജില്ലയിലെ സ്റ്റീല്‍ മില്‍ റോളിങ് യൂണിറ്റിലാണ് അപകടമുണ്ടായത്. വൈകുന്നേരം 5.30നാണ് അപകടമുണ്ടായത്. മില്ലിലെ അറ്റകുറ്റപ്പണികള്‍ക്ക് ശേഷം പരിശോധന നടത്തവേയാണ് വാതകചോര്‍ച്ചയുണ്ടായതെന്ന് ജില്ല എസ്‌പി ജി. അശോക് കുമാര്‍ പറഞ്ഞു. മില്ലിലെ റീഹീറ്റിങ് പ്രവര്‍ത്തനത്തിനായി ഉപയോഗിക്കുന്ന കാര്‍ബണ്‍ മോണോക്‌സൈഡ് ചോര്‍ന്നാണ് അപകടമുണ്ടായത്. സംഭവ സ്ഥലത്ത് വച്ച്‌ തന്നെ രണ്ട് പേര്‍ മരിച്ചു. മറ്റുള്ളവര്‍ ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. മറ്റ് ചിലര്‍ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. ബി. രംഗനാഥ് (21), കെ. മനോജ് കുമാര്‍ (24), യു ഗംഗാധര്‍ (37), എസ്.എ വസീം ബാഷ (39), കെ. ശിവ (26), ഗുരുവെയ് (40) എന്നിവരാണ് മരിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments