HomeNewsLatest Newsനോട്ട് നിരോധനം: ഹൈക്കോടതികളിലെ കേസുകള്‍ക്ക് സുപ്രീംകോടതി സ്‌റ്റേ

നോട്ട് നിരോധനം: ഹൈക്കോടതികളിലെ കേസുകള്‍ക്ക് സുപ്രീംകോടതി സ്‌റ്റേ

നോട്ടു നിരോധനവുമായി ബന്ധപ്പെട്ട് രാജ്യത്തെ വിവിധ ഹൈക്കോടതികളില്‍ സമര്‍പ്പിക്കപ്പെട്ട കേസുകള്‍ സുപ്രീംകോടതി സ്‌റ്റേ ചെയ്തു. ഇതുമായി ബന്ധപ്പെട്ട എല്ലാ കേസുകളും പതിനഞ്ചംഗ ഭരണാഘടനാ ബെഞ്ചിന് വിട്ടു. കേന്ദ്ര സര്‍ക്കാറിന്റെ തീരുമാനം ഭരണഘടനാ ലംഘനമാണോ എന്ന് പരിശോധിക്കാനാണ് ഹര്‍ജികളെല്ലാം ഭരണഘടനാ ബെഞ്ചിന് വിടാന്‍ കോടതി ഉത്തരവിട്ടത്. എന്നാല്‍ അവശ്യ സേവനങ്ങള്‍ക്ക് പിന്‍വലിച്ച നോട്ടുകള്‍ ഉപയോഗിക്കുന്ന വിഷയത്തില്‍ ഇടപെടാന്‍ കോടതി വിസമ്മതിച്ചു.

 

 

 

പുതിയ നോട്ടുകള്‍ ലഭ്യമാകുന്ന മുറക്ക് മറ്റ് ബാങ്കുകള്‍ക്ക് വിതരണം ചെയ്യുന്ന അതേ അനുപാതത്തില്‍ തന്നെ സഹകരണ ബാങ്കുകള്‍ക്കും എത്തിക്കണമെന്നു കോടതി പറഞ്ഞു. സഹകരണ ബാങ്കുകളുമായി ബന്ധപ്പെട്ട കേസുകളില്‍ ഇപ്പോള്‍ ഉത്തരവിറക്കില്ലെന്ന് പറഞ്ഞ കോടതി അത് കേന്ദ്രസര്‍ക്കാറിന്റെ നയപരമായ നീക്കങ്ങള്‍ക്ക് തടസമാകുമെന്ന് ചൂണ്ടിക്കാട്ടി. എന്നാല്‍ സഹകരണ ബാങ്കുകളിലെ നിക്ഷേപത്തിന് പുതിയ നോട്ടുകള്‍ മറ്റ് പൊതുമേഖല ബാങ്കുകള്‍ക്ക് നല്‍കുന്നത് പോലെ തന്നെ നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

ഒന്നും യാദൃശ്ചികമല്ല ; ദൈവം ഉണ്ടെന്നതിനു തെളിവുമായി ന്യുയോര്‍ക്കിലെ ശാസ്ത്രജ്ഞർ !

അമ്മ കാമുകനൊപ്പം കറങ്ങാൻ പോയി; പൂട്ടിയിട്ട വീട്ടിൽ 9 ദിവസം പട്ടിണി കിടന്ന പിഞ്ചുകുഞ്ഞിനു ദാരുണാന്ത്യം !

അര്ധരാത്രിക്കു ശേഷം വെള്ളയും വെള്ളയുമായി ആ രൂപം വരും…. രാവിലെ വീടിനു മുന്നിൽ ചോരപ്പാടുകൾ മാത്രം… ആലപ്പുഴയിൽ ഒരു ഗ്രാമത്തെ വിറപ്പിച്ച പ്രേതശല്യത്തിന് അപ്രതീക്ഷിത ക്ലൈമാക്സ് !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments