HomeNewsLatest Newsയൂബർ ടാക്സി വിളിച്ചതിന് ഗായിക സയനോരക്ക് ഒാട്ടോ ഡ്രൈവർമാരുടെ ഭീഷണി

യൂബർ ടാക്സി വിളിച്ചതിന് ഗായിക സയനോരക്ക് ഒാട്ടോ ഡ്രൈവർമാരുടെ ഭീഷണി

ടാക്സി ഡ്രൈവർമാരുടെ സംഘടിത ഭീഷണിക്ക് ഇരയായി ഗായിക സയനോരയും. എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് ഗായിക വിളിച്ച യൂബർ ടാക്സി ഡ്രൈവറെ സംഘം ഭീഷണിപ്പെടുത്തിയത്. ടാക്സിയിൽ കയറാൻ ശ്രമിച്ച തന്നെ തടഞ്ഞതായും സയനോര ഫേസ്ബുക്ക് ലൈവിലൂടെ വ്യക്തമാക്കി. തിരിച്ചു ബഹളം വച്ചപ്പോഴാണ് അവർ പിൻവാങ്ങിയത്. ഒറ്റക്ക് യാത്ര ചെയ്ത തനിക്കു സ്ത്രീയെന്ന പരിഗണന പോലും നൽകിയില്ല. സ്റ്റേഷനു പുറത്തു നിന്നു മാത്രമേ കയറാൻ പാടുള്ളൂവെന്ന് ഡ്രൈവർ നിർബന്ധം പിടിച്ചു. കേരളം പോലൊരു സംസ്ഥാനത്ത് ഇത്തരത്തിലൊരു സംഭവം നടക്കുമെന്ന് ഒരിക്കലും കരുതിയില്ല സയനോര പറയുന്നു.

 

 

നേരത്തേ, സൗത്ത് റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയ വിദ്യ എന്ന യുവതിക്കും സമാനമായ അനുഭവം നേരിട്ടിരുന്നു. സ്റ്റേഷനുള്ളിൽ വാഹനം കയറ്റരുതെന്നും പ്രീപെയ്ഡ് വാഹനം ഉപയോഗിക്കണമെന്നും ആവശ്യപ്പെട്ടാണ് അന്ന് ഒരു വിഭാഗം ഓട്ടോറിക്ഷാ ഡ്രൈവർമാർ യാത്രക്കാരിയെ ഭീഷണിപ്പെടുത്തുകയും യൂബർ ഡ്രൈവറെ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തത്.

ഒന്നും യാദൃശ്ചികമല്ല ; ദൈവം ഉണ്ടെന്നതിനു തെളിവുമായി ന്യുയോര്‍ക്കിലെ ശാസ്ത്രജ്ഞർ !

അമ്മ കാമുകനൊപ്പം കറങ്ങാൻ പോയി; പൂട്ടിയിട്ട വീട്ടിൽ 9 ദിവസം പട്ടിണി കിടന്ന പിഞ്ചുകുഞ്ഞിനു ദാരുണാന്ത്യം !

അര്ധരാത്രിക്കു ശേഷം വെള്ളയും വെള്ളയുമായി ആ രൂപം വരും…. രാവിലെ വീടിനു മുന്നിൽ ചോരപ്പാടുകൾ മാത്രം… ആലപ്പുഴയിൽ ഒരു ഗ്രാമത്തെ വിറപ്പിച്ച പ്രേതശല്യത്തിന് അപ്രതീക്ഷിത ക്ലൈമാക്സ് !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments