HomeNewsLatest Newsപാകിസ്ഥാനെതിരെ സൗദി അറേബ്യ; സഹായങ്ങൾ നിർത്തലാക്കി;കാരണം കാശ്മീർ വിഷയത്തിൽ സൗദി പിന്തുണയ്ക്കാത്തത്

പാകിസ്ഥാനെതിരെ സൗദി അറേബ്യ; സഹായങ്ങൾ നിർത്തലാക്കി;കാരണം കാശ്മീർ വിഷയത്തിൽ സൗദി പിന്തുണയ്ക്കാത്തത്

പാകിസ്ഥാനുള്ള വായ്പയും എണ്ണയും സൗദി അറേബ്യ നിര്‍ത്തലാക്കി. ഇരു രാജ്യങ്ങളും തമ്മിലുണ്ടായ ഭിന്നതയെ തുടര്‍ന്നാണ് തീരുമാനം. സൗദി നേതൃത്വം നല്‍കുന്ന ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോപറേഷന്‍ (ഒഐസി) കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നില്ലെന്ന് പാകിസ്ഥാന്‍ ആരോപിച്ചിരുന്നു. കശ്മീരിന് പിന്തുണ അറിയിക്കണമെന്ന് കഴിഞ്ഞയാഴ്ച പാകിസ്ഥാന്‍ ഒഐസിയെ നിര്‍ബന്ധിച്ചിരുന്നു. എന്നാല്‍ സൗദി വഴങ്ങിയില്ല. ഒഐസിയിലെ വിദേശകാര്യമന്ത്രിമാരുടെ യോഗം വിളിക്കണമെന്ന ഇസ്‌ലാമബാദിന്റെ ആവശ്യം റിയാദ് നിരസിച്ചതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായി തുടങ്ങിയിരുന്നു. കശ്മീര്‍ വിഷയത്തില്‍ ഒഐസി വിദേശകാര്യമന്ത്രിമാരുടെ യോഗം വിളിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പാക് വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷി കഴിഞ്ഞ ആഴ്ച്ച പറഞ്ഞിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments