HomeAround Keralaവീണ്ടും ഒരു സോഷ്യൽ മീഡിയ പ്രണയം; യുവാവിനെത്തേടി യുവതി കൊല്ലത്തെത്തി; ഒടുവിൽ ക്ലൈമാക്സിൽ കയ്യൊഴിഞ്ഞു ഭർത്താവും...

വീണ്ടും ഒരു സോഷ്യൽ മീഡിയ പ്രണയം; യുവാവിനെത്തേടി യുവതി കൊല്ലത്തെത്തി; ഒടുവിൽ ക്ലൈമാക്സിൽ കയ്യൊഴിഞ്ഞു ഭർത്താവും കൊല്ലത്ത് നടന്നത്…….

സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട യുവാവിനെത്തേടി യുവതി ലോക്ക് ഡൌണിനിടെ യുവതി കൊല്ലത്തെത്തി. പാലക്കാട്ടെ നെന്മാറ സ്വദേശിനിയാണ് കൊല്ലത്തെ കല്ലുവാതുക്കലുള്ള യുവാവിനെ തേടി വീട്ടിലെത്തുന്നത്. എന്നാല്‍ വീട്ടിലേക്ക് കയറാന്‍ യുവാവിന്റെ അച്ഛനും അമ്മയും സമ്മതിക്കാതായതോടെ വീട്ട് മുറ്റത്തെ കിണറ്റിന്‍ കരയില്‍ പുലരും വരെ ഇരിക്കുകയായിരുന്നു ഇരുവരും. യുവതിയെ തിരിച്ച്‌ പാലക്കാട്ടേയ്ത്ത് തന്നെ അയ്ക്കാന്‍ ശ്രമിച്ചെങ്കിലും ബന്ധുക്കള്‍ കയ്യൊഴിഞ്ഞതോടെ വെട്ടിലായത് പോലീസും.

ഒന്നര വര്‍ഷം മുമ്ബ് സോഷ്യല്‍ മീഡിയ വഴിയാണ് വിവാഹിതനായ യുവാവും വിവാഹിതയായ യുവതിയും പരിചയപ്പെട്ടത്. കൊല്ലം സ്വദേശിയായ യുവതിയെ പാലക്കാട് നെന്മാറയിലേക്കാണ് വിവാഹം കഴിച്ച്‌ അയച്ചിട്ടുള്ളത്. കഴിഞ്ഞ രണ്ട് വര്‍ഷമായി ഇവിടെ താമസിച്ച്‌ വരുന്ന യുവതി ഭര്‍ത്താവുമായി പിണങ്ങി സഹോദരന്റെ അടുത്തേക്ക് എന്ന പേരിലാണ് യുവാവിനെ കാണാനെത്തുന്നത്. ഒന്നരവര്‍ഷമായി ഇവര്‍ തമ്മില്‍ പരിചയമുണ്ടെങ്കിലും നേരില്‍ കാണുന്നത് ആദ്യമായാണ്. കോണ്‍ക്രീറ്റ് ജോലിക്കാരനായ യുവാവ് വിവാഹിതനും ഒരു കുട്ടിയുടെ അച്ഛനുമാണ്. എന്നാല്‍ ഇയാള്‍ ഭാര്യയുമായി പിണങ്ങി കഴിയുകയാണ്. കായംകുളം ബസ് സ്റ്റാന്‍ഡില്‍ നിന്ന് ഓട്ടോയില്‍ കയറി രാത്രി പത്ത് മണിയോടെ യുവാവിന്റെ വീട്ടില്‍ എത്തുകയായിരുന്നു. ജനപ്രതിനിധികളും പോലീസും ഇടപെട്ടാണ് പിന്നീട് യുവതിയെ ഭര്‍ത്താവിനെ ഏല്‍പ്പിക്കാന്‍ ശ്രമിച്ചത്. എന്നാല്‍ ഭര്‍ത്താവോ ബന്ധുക്കളോ യുവതിയെ സ്വീകരിക്കാന്‍ തയ്യാറായില്ല. ഇതോടെ യുവാവ് തന്നെ ഇവരെ പാലക്കാട്ടെത്തിക്കുകയായിരുന്നു. സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട യുവതിയ്ക്ക് യുവാവ് സ്ഥിരമായി പണം അയച്ച്‌ നല്‍കിയിരുന്നതായും വിവരമുണ്ട്. തന്നെ ഉപദ്രവിക്കുന്നതായി ഭര്‍ത്താവിനെതിരെ പോലീസില്‍ പരാതി നല്‍കിയ ശേഷമാണ് ഇവര്‍ സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട യുവാവിനെ നേരില്‍ കാണുന്നതിനായി നെന്മാറയില്‍ നിന്ന് കൊല്ലത്തേക്ക് പോകുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments