HomeWorld NewsGulfകുവൈത്തില്‍ ഹോം ക്വാറന്റീന്‍ ലംഘിക്കുന്നവര്‍ക്ക് കനത്ത ശിക്ഷയുമായി സർക്കാർ; പൈസയും നഷ്ടമാകും

കുവൈത്തില്‍ ഹോം ക്വാറന്റീന്‍ ലംഘിക്കുന്നവര്‍ക്ക് കനത്ത ശിക്ഷയുമായി സർക്കാർ; പൈസയും നഷ്ടമാകും

കുവൈത്തില്‍ വിവിധ രാജ്യങ്ങളിൽ നിന്നും മടങ്ങിയെത്തുന്നവരിൽ ഹോം ക്വാറന്റീന്‍ ലംഘിക്കുന്നവര്‍ക്ക് 5000 ദിനാര്‍ പിഴയും മൂന്ന് മാസം തടവും ശിക്ഷയായി നൽകും. ഇതുസംബന്ധിച്ച് ആരോഗ്യ മന്ത്രാലയമാണ് ഉത്തരവ് പുറപ്പെടുവിച്ചത്. പകര്‍ച്ച വ്യാധികളുടെ വ്യാപനം നിയന്ത്രിക്കുന്നതിനുള്ള 2020ലെ നിയമം 4 പ്രകാരമാണ് ഈ ശിക്ഷ ലഭിക്കുക. സ്വന്തം സുരക്ഷയും സമൂഹത്തിന്റെ സുരക്ഷിതത്വവും ഉറപ്പാക്കാനായി ക്വാറന്റീന്‍ നിയമങ്ങള്‍ പാലിക്കണമെന്നും നിയമനടപടികള്‍ ഒഴിവാക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു. നിയമ നടപടികള്‍ സ്വീകരിക്കുന്നതിനായി ജുഡീഷ്യല്‍ അതോരിറ്റിക്ക് കൈമാറുമെന്നും അധികൃതർ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments