കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോൾ ടീമിലെ ഏറ്റവും വിലപിടിച്ച താരവും നായകനുമായ സന്ദേശ് ജിങ്കാൻ ബ്ലാസ്റ്റേഴ്സ് വിടാൻ ഒരുങ്ങുന്നതായി വാർത്തകൾ. കേരള ബ്ലാസ്റ്റേഴ്സ് നിന്നും വിദേശ ക്ലബ്ബിലേക്കാണ് ജിങ്കൻ ചേക്കേറുന്നത് എന്നാണ് റിപ്പോർട്ട്. എന്നാൽ ക്ലബ്ബിന്റെ സാമ്പത്തിക പ്രതിസന്ധി മൂലം ആണ് ജിങ്കാൻ ക്ലബ്ബ് വിടുന്നത് എന്നും വാർത്തയുണ്ട്. ഏതായാലും ഈ കാര്യത്തിൽ താരം ക്ലബ്ബ് അധികൃതരുമായി ധാരണയിലെത്തി. ഐഎസ്എൽ തുടക്കംമുതൽ ബ്ലാസ്റ്റേഴ്സിന് ഒപ്പം കളിച്ചിരുന്ന ജിങ്കാൻ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരങ്ങളിലൊരാളാണ്. ജിങ്കാൻറെ മടക്കം കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്കും കനത്ത ആഘാതമായിരിക്കുകയാണ്.
കേരള ബ്ലാസ്റ്റേഴ്സ് വിടാനൊരുങ്ങി നായകൻ സന്ദേശ് ജിങ്കാൻ: കാരണം ഇതാണ്
RELATED ARTICLES