HomeNewsLatest Newsമദ്യവിതരണത്തിനായി ആപ്പ് തയ്യാർ: 'ബെവ്‌ ക്യു' ആപ്പിന്റെ ട്രയൽ വിജയകരം: ഉടൻ പ്ലേസ്റ്റോറിൽ ലഭ്യമാകും

മദ്യവിതരണത്തിനായി ആപ്പ് തയ്യാർ: ‘ബെവ്‌ ക്യു’ ആപ്പിന്റെ ട്രയൽ വിജയകരം: ഉടൻ പ്ലേസ്റ്റോറിൽ ലഭ്യമാകും

മദ്യവിതരണത്തിനായി ബവ്റിജസ് കോർപറേഷൻ തയാറാക്കിയ മൊബൈൽ ഫോൺ ആപ്ലിക്കേഷൻ തയാറായി. Bev Q എന്ന പേരിലാണ് ആപ്ലിക്കേഷൻ പൊതുജനങ്ങൾക്കു ലഭ്യമാവുക. ഉപഭോക്താവിന്റെ ഏറ്റവും അടുത്തുള്ള ബാർ, ബവ്കോ, കൺസ്യൂർഫെഡ്, ബീയർ ആൻഡ് വൈൻ പാർലർ എന്നിവിടങ്ങളിൽനിന്ന് മദ്യം വാങ്ങാനുള്ള സൗകര്യമാണ് ആപ്ലിക്കേഷൻ നൽകുന്നത്.

ആപ്ലിക്കേഷൻ വഴി റജിസ്റ്റർ ചെയ്യുമ്പോൾ ലഭിക്കുന്ന ടോക്കണിലെ സമയത്ത് ആപ്പിൽ പറഞ്ഞിരിക്കുന്ന കേന്ദ്രങ്ങളിലെത്തിയാൽ മദ്യം ലഭിക്കും. ഒരാൾക്കു പരമാവധി 3 ലീറ്റർ വരെ മദ്യമാണു ലഭിക്കുക. നിലവിൽ ആപ്ലിക്കേഷൻ തയാറാക്കി ഗൂഗിളിന്റെ പ്ലേസ്റ്റോറിൽ അപ്ഡേറ്റ് ചെയ്യാനായി നൽകിയിരിക്കുകയാണ്. അനുമതി ലഭിച്ചാലുടൻ പ്ലേ സ്റ്റോറിൽ നിന്നും ഡൌൺലോഡ് ചെയ്യാം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments