HomeNewsShortലോകത്ത് കൊറോണ ബാധിതർ 50 ലക്ഷത്തിലേക്ക്: ജീവൻ നഷ്ടമായവർ മൂന്നേകാൽ ലക്ഷം: ഒടുങ്ങാതെ മഹാമാരി

ലോകത്ത് കൊറോണ ബാധിതർ 50 ലക്ഷത്തിലേക്ക്: ജീവൻ നഷ്ടമായവർ മൂന്നേകാൽ ലക്ഷം: ഒടുങ്ങാതെ മഹാമാരി

ലോകത്ത് കൊറോണ ബാധിതരുടെ എണ്ണം 50 ലക്ഷത്തിലേക്ക് അടുക്കുന്നു. ഇതുവരെ രോഗം സ്ഥിരീകരിച്ചവർ 48,93,195  ആണ്. കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3,22,861 ആയി. അമേരിക്കയിൽ മാത്രം മരണസംഖ്യ 91,872 ആയി. കഴിഞ്ഞ 24 മണീക്കൂറിൽ 1500 പേരാണ് അമേരിക്കയിൽ മരിച്ചത്. 15,27,723 പേർക്ക് അമേരിക്കയിൽ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.  

ബ്രസീലിൽ ആകെ രോഗബാധിതർ രണ്ടേമുക്കാൽ ലക്ഷത്തിന് അടുത്തെത്തി. 1,130 പേര്‍കൂടി വൈറസ് ബാധിതരായി മരിച്ചു.റഷ്യയിൽ പുതിയ കേസുകൾ തുടർച്ചയായ രണ്ടാം ദിവസവും പതിനായിരത്തിൽ താഴെ ആയത് ആശ്വാസമായി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments