HomeNewsLatest Newsസൈന നെഹ്വ ളിന് ഓസ്ട്രേലിയന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് കിരീടം

സൈന നെഹ്വ ളിന് ഓസ്ട്രേലിയന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് കിരീടം

സിഡ്നി: ഇന്ത്യയുടെ ഒളിംപിക്സ് പ്രതീക്ഷകള്‍ക്ക് സുവര്‍ണശോഭ പകര്‍ന്ന് സൈന നെഹ്വാള്‍ ഓസ്ട്രേലിയന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് കിരീടത്തില്‍ മുത്തമിട്ടു. ഫൈനലില്‍ ലോക രണ്ടാം നമ്ബര്‍ താരം ചൈനയുടെ സുന്‍ യുവിനെ 11-21, 21-14, 21-19ന് തകര്‍ത്താണ് എട്ടാം നമ്ബര്‍ താരമായ സൈനയുടെ കിരീടനേട്ടം. ലണ്ടന്‍ ഒളിംപിക്സിലെ വെങ്കലമെഡല്‍ ജേത്രിയാണ് ഇരുപത്താറുകാരിയായ സൈന. സീസണില്‍ സൈനയുടെ ആദ്യ കിരീടമാണിത്. ഓസ്ട്രേലിയന്‍ ഓപ്പണില്‍ രണ്ടാം കിരീടവും.

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

LIKE

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments