HomeNewsLatest Newsരാജ്യസഭയിലെ സച്ചിന്റെ കന്നിപ്രസംഗം പ്രതിപക്ഷം തടസപ്പെടുത്തി; കളിക്കളത്തിലെപ്പോലെ പുഞ്ചിരി തൂകി സച്ചിൻ

രാജ്യസഭയിലെ സച്ചിന്റെ കന്നിപ്രസംഗം പ്രതിപക്ഷം തടസപ്പെടുത്തി; കളിക്കളത്തിലെപ്പോലെ പുഞ്ചിരി തൂകി സച്ചിൻ

ക്രിക്കറ്റ് ഇതിഹാസവും രാജ്യസഭാ അംഗവുമായ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ നാല് വര്‍ഷത്തിനിടെ ആദ്യമായി സഭയില്‍ സംസാരിക്കാന്‍ തയ്യാറായെങ്കിലും പ്രസംഗം പ്രതിപക്ഷം തടസപ്പെടുത്തി. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെ കുറിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പാക് പരമാര്‍ശത്തിലായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതിഷേധം.

ചെയറിലുണ്ടായിരുന്ന ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു പ്രതിപക്ഷ അംഗങ്ങളോട് മിണ്ടാതിരിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും അവര്‍ ചെവി കൊണ്ടില്ല. പ്രതിഷേധം വര്‍ദ്ധിപ്പിച്ചപ്പോഴൊക്കെ എന്നത്തേയും പോലെ ശാന്തനായി പുഞ്ചിരിച്ച്‌ നില്‍ക്കുക മാത്രമാണ് സച്ചിന്‍ ചെയ്തത്. തന്റെ ആദ്യ രാജ്യസഭാ പ്രസംഗത്തിന് ഇത്തരത്തിലൊരു പ്രതിരോധം അദ്ദേഹം പ്രതീക്ഷിച്ചിരുന്നില്ല.

കളിക്കാനുള്ള അവകാശവും ഇന്ത്യയിലെ കായിക മേഖലയുടെ ഭാവിയും എന്ന വിഷയം ചര്‍ച്ച ചെയ്യാനായിരുന്നു സച്ചിന്‍ ഒരുങ്ങിയത്. 2012ല്‍ സച്ചിന്‍ രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടെങ്കിലും സഭയിലെ അദ്ദേഹത്തിന്റെ അസാന്നിദ്ധ്യം ഏറെ ചര്‍ച്ചയായിരുന്നു. 2103ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചിട്ടും സഭയില്‍ വരാതിരുന്നത് വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments