HomeAround KeralaErnakulamപല്ലുവേദനയുമായി എത്തിയ പെണ്‍കുട്ടിയെ ഡെന്റല്‍ ചെയറില്‍ കിടത്തിയശേഷം ഈ ഡോക്ടർ ചെയ്തത് മനുഷ്യർ ചെയ്യാത്ത കാര്യങ്ങൾ; പെരുമ്പാവൂരിൽ...

പല്ലുവേദനയുമായി എത്തിയ പെണ്‍കുട്ടിയെ ഡെന്റല്‍ ചെയറില്‍ കിടത്തിയശേഷം ഈ ഡോക്ടർ ചെയ്തത് മനുഷ്യർ ചെയ്യാത്ത കാര്യങ്ങൾ; പെരുമ്പാവൂരിൽ ഇന്നലെ നടന്നത്

പല്ലുവേദനയുമായി എത്തിയ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ഡോക്ടറുടെ ശ്രമം. പെരുമ്പാവൂരിലെ വെജിറ്റബിള്‍ ഷോപ്പിങ് കോപ്ലാക്‌സിനു മുകളിലുള്ള ഡോ: ടോംസ് ഡെന്റല്‍ ക്ലിനിക്കില്‍ വച്ചാണു സംഭവം. ക്ലിനിക്കിൽ എത്തിയ പെണ്‍കുട്ടിയോട് ഡോക്ടര്‍ ടോംസ്അപമര്യാദയായി പെരുമാറുകയായിരുന്നു. കഴിഞ്ഞ ഒരുമാസമായി പെണ്‍കുട്ടി ഇവിടെ ചികിത്സയ്ക്ക് എത്തിയിരുന്നു. പെണ്‍കുട്ടി ഇന്നു തുടര്‍ ചികിത്സയ്ക്ക് എത്തിയപ്പോള്‍ ഡോക്ടര്‍ പെണ്‍കുട്ടിയോടു ഡെന്റല്‍ ചെയറില്‍ കിടക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്നു പെണ്‍കുട്ടിയുടെ സമീപത്ത് എത്തിയ ഡോക്ടര്‍ പാന്റിന്റെ സിബ്ബ് അഴിക്കുകയും ലൈംഗിക ചേഷ്ടകള്‍ കാണിക്കുകയും ചെയ്തു എന്നു പറയുന്നു.

ഡോക്ടറുടെ വിചിത്രമായ പെരുമാറ്റം കണ്ടു പെണ്‍കുട്ടി നിലവിളിച്ചു കൊണ്ടു പുറത്തേയ്ക്ക് ഓടുകയായിരുന്നു. സംഭവം സഹോദരനെ അറിയിച്ചു. തുടര്‍ന്നു പെണ്‍കുട്ടി പോലീസില്‍ പരാതിപ്പെടുകയായിരുന്നു. യുവതിയുടെ പരാതിപ്രകാരം പെരുമ്പാവൂര്‍ ഡെപ്യൂട്ടി സൂപ്രണ്ട് ജീ വേണുവിന്റെ നിര്‍ദേശമനുസരിച്ചു പ്രതിയായ ഡോക്ടറെ അറസ്റ്റ് ചെയ്തു. പെരുമ്പാവൂരിലും കുറുപ്പുംപടിയിലും ഡോ: ടോംസിന് ആശുപത്രിയുണ്ട്. ഡോ: ടോംസ് എന്നു വിളിക്കുന്ന് തോമസ് കുര്യക്കോസ് വെങ്ങൂര്‍ സ്വദേശിയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments