ബലാത്സംഗക്കേസിൽ തെളിവില്ല: ഫുട്ബോൾ താരം നെയ്മറെ കുറ്റവിമുക്തനാക്കി കോടതി

280

ബലാത്സംഗക്കേസില്‍ ഫുട്ബോൾ താരം നെയ്മറെ കുറ്റവിമുക്തനാക്കി കോടതി. തെളിവുകളുടെ അഭാവം മൂലം ബ്രസീൽ ഫുട്‌ബോൾ താരം നെയ്മറിനെതിരായ ബലാത്സംഗ ആരോപണത്തെക്കുറിച്ചുള്ള അന്വേഷണം പൊലീസ് തിങ്കളാഴ്ച അവസാനിപ്പിച്ചതായി സാവോ പോളോ അറ്റോർണി ജനറൽ ഓഫീസ് അറിയിച്ചു.
ഓണ്‍ലൈന്‍ വഴി പരിചയപ്പെട്ട സ്ത്രീയെ നെയ്മര്‍ പാരീസിലേക്ക് വിളിച്ച് വരുത്തി ഹോട്ടലില്‍ വച്ച് ബലാത്സംഗം ചെയ്‌തെന്നാണ് കേസ്. ആരോപണം നിഷേധിച്ച നെയ്മര്‍ തങ്ങളുടെ സ്വകാര്യ ചാറ്റുകളും കൈമാറിയ ഫോട്ടോകളും പുറത്തുവിട്ടിരുന്നു