HomeNewsLatest Newsരാജീവ് ഗാന്ധി നാഷ‌നൽ സെന്റർ ഫോർ ഹ്യുമാനിറ്റേറിയൻ സ്റ്റഡീസ് പുരസ്‌കാര വിതരണം നാളെ പാലായിൽ

രാജീവ് ഗാന്ധി നാഷ‌നൽ സെന്റർ ഫോർ ഹ്യുമാനിറ്റേറിയൻ സ്റ്റഡീസ് പുരസ്‌കാര വിതരണം നാളെ പാലായിൽ

സംസ്ഥാനത്തെ രാഷ്ട്രീയ–സാമൂഹിക–മാധ്യമ രംഗങ്ങളിൽ മികച്ച പ്രവർത്തനങ്ങൾ നടത്തുന്നവർക്കായി രാജീവ് ഗാന്ധി നാഷ‌നൽ സെന്റർ ഫോർ ഹ്യുമാനിറ്റേറിയൻ സ്റ്റഡീസ് ഏർപ്പെടുത്തിയ 24 മത് പുരസ്കാര സമർപ്പണം നാളെ നടക്കും. 11.30നു കിഴതടിയൂർ ബാങ്ക് ഓഡിറ്റോറിയത്തിൽ ചേരുന്ന സമ്മേളനം സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ കെ.എം. മാണി എംഎൽഎ അധ്യക്ഷത വഹിക്കും. മികച്ച പാർലമെന്റ് അംഗത്തിനുള്ള ചെറിയാൻ ജെ. കാപ്പൻ പുരസ്കാരം എം.കെ. രാഘവൻ എംപിയും മികച്ച നിയമസഭാ സാമാജികനുള്ള ജോർജ് തോമസ് കൊട്ടുകാപ്പള്ളി പുരസ്കാരം രാജു ഏബ്രഹാം എംഎൽഎയും മികച്ച പഞ്ചായത്തംഗത്തിനുള്ള പുരസ്കാരം എം.പി. ശ്രീനിവാസും ഏറ്റുവാങ്ങും.

മികച്ച ടിവി റിപ്പോർട്ടർക്കുള്ള ജോൺ ഉലഹന്നാൻ പുരസ്കാരം എസ്. അജിത്കുമാറും മികച്ച ഫൊട്ടോഗ്രഫർക്കുള്ള വിക്ടർ ജോർജ് പുരസ്കാരം എസ്. ശിവപ്രസാദും സാമൂഹിക പ്രതിബദ്ധതയുള്ള സഹകാരിക്കുള്ള ചെമ്പകശേരി പാപ്പൻ പുരസ്കാരം എം.എം. തോമസും മികച്ച പഞ്ചായത്ത് പ്രസിഡന്റിനുള്ള പുരസ്കാരം അയ്മനം പഞ്ചായത്ത് പ്രസിഡന്റ് എ.കെ. ആലിച്ചനും സാമൂഹിക പ്രതിബദ്ധതയുള്ള വ്യാപാരിക്കുള്ള രാജീവ് ഗാന്ധി പുരസ്കാരം ഔസേപ്പച്ചൻ തകടിയേലും മികച്ച സാമൂഹിക പ്രവർത്തനത്തിനുള്ള പുരസ്കാരം ആനി ബാബുവും മികച്ച അധ്യാപകനുള്ള പുരസ്കാരം വി.എസ്. ജോസും കരസ്ഥമാക്കി. രാജ്യാന്തര അംഗീകാരം ലഭിച്ച തിരുവനന്തപുരം ആകാശവാണി അസിസ്റ്റന്റ് സ്റ്റേഷൻ ഡയറക്ടർ ലീലാ ജോസഫിനെയും പ്ലസ്ടു പരീക്ഷയിൽ ഉന്നതവിജയം നേടിയവരെയും ചടങ്ങിൽ അനുമോദിക്കും.

ശ്രീ ജോസ് കെ മാണി എം പി, ശ്രീ ആൻറ്റോ ആന്റണി എം പി, ശ്രീ ജോയ് എബ്രഹാം എം പി, മുൻ എംഎൽഎ ശ്രീ വി എം വാസവൻ എന്നിവർ ആശംസകൾ അർപ്പിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments