HomeAround KeralaKannurകണ്ണൂരിൽ യുവനടൻ അറസ്റ്റിൽ; സിനിമയില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് പതിനേഴുകാരിയെ കൂടെക്കൂട്ടി; ട്രെയിനിലും ലോഡ്ജിലും യുവനടൻ...

കണ്ണൂരിൽ യുവനടൻ അറസ്റ്റിൽ; സിനിമയില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് പതിനേഴുകാരിയെ കൂടെക്കൂട്ടി; ട്രെയിനിലും ലോഡ്ജിലും യുവനടൻ പെൺകുട്ടിയോട് ചെയ്തത്….

കണ്ണൂരിൽ യുവനടൻ അറസ്റ്റിൽ. സിനിമയില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിനാണ് യുവനടന്‍ കണ്ണൂരിലെ വയക്കരയിലുള്ള വൈശാഖ് എന്ന് അറിയപ്പെടുന്ന അഖിലേഷ് പിടിയിലായത്. നാല് സിനിമകളില്‍ ചെറിയ റോളുകളില്‍ വൈശാഖ് അഭിനയിച്ചിട്ടുണ്ട്. ഇത് കാണിച്ചാണ് ഇയാള്‍ പെണ്‍കുട്ടിയെ തെറ്റിദ്ധരിപ്പിച്ചത്. തനിക്ക് സിനിമയില്‍ ഉന്നത സ്വാധീനമുണ്ടെന്നും താന്‍ വിചാരിച്ചാല്‍ അവസരം വാങ്ങിനല്‍കാന്‍ കഴിയുമെന്നുമാണ് ഇയാള്‍ പെണ്‍കുട്ടിയോട് പറഞ്ഞിരുന്നത്. ഒഡീഷന്റെ ആവശ്യത്തിനായി കണ്ണൂരില്‍ നിന്ന് തൃശൂരിലേക്ക് പോകുംവഴി ട്രെയിനിലും പിന്നീട് ലോഡ്ജിലും ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചു. വൈശാഖിനെ പയ്യന്നൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ വൈശാഖിനെതിരെ പൊലീസ് പോക്‌സോ നിയമമാണ് ചുമത്തിയിരിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments