HomeNewsLatest Newsകേരളത്തിൽ കാലവർഷം കരുത്താർജ്ജിക്കുന്നു: ട്രോളിംഗ് നിരോധനം: രണ്ടു ജില്ലകളിൽ യെല്ലോ അലേർട്ട്

കേരളത്തിൽ കാലവർഷം കരുത്താർജ്ജിക്കുന്നു: ട്രോളിംഗ് നിരോധനം: രണ്ടു ജില്ലകളിൽ യെല്ലോ അലേർട്ട്

കാലവര്‍ഷം കേരളത്തിൽ ശക്തി പ്രാപിക്കുന്നു. ഞായറാഴ്ച രാവിലെ മുതല്‍ മലയോര മേഖലകളിലും തീരപ്രദേശത്തും കനത്ത കാറ്റും മഴയുമാണ് അനുഭവപ്പെട്ടത്. അറബിക്കടലില്‍ ന്യൂനമര്‍ദവും രൂപപ്പെടുന്നുണ്ട്. ഇതൊരു കൊടുങ്കാറ്റായി മാറാനും സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിപ്പ് നല്‍കി.

ശക്തമായ കാറ്റില്‍ തൃശൂര്‍ നഗരത്തില്‍ തെങ്ങ് കടപുഴകിവീണു ഗതാഗതം തടസപ്പെട്ടു. ഡോ. എ.ആര്‍. മേനോന്‍ റോഡിലെ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ നിന്ന തെങ്ങാണ് പുലര്‍ച്ചെ വീശിയ ശക്തമായ കാറ്റില്‍ കടപുഴകി വൈദ്യുത ലൈലിനു മുകളിലേക്കു വീണത്. ഇതോടെ പ്രദേശത്തെ വൈദ്യുതി വിതരണം മണിക്കൂറുകളോളം മുടങ്ങി.

ലക്ഷദ്വീപിനോടുചേര്‍ന്ന് തെക്കു കിഴക്കന്‍ അറബിക്കടലില്‍ ഒരു ന്യൂനമര്‍ദം രൂപപ്പെട്ടെന്നു കാലാവസ്ഥാ ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട് . 48 മണിക്കൂറിനുള്ളില്‍ തീവ്ര ന്യൂനമര്‍ദമാകാനും ചുഴലിക്കാറ്റാകാനും സാധ്യതയുണ്ടെന്നും മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും ഗവേഷണകേന്ദ്രം അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments