HomeNewsLatest Newsപ്രവാസികൾക്ക് കൈനിറയെ വാഗ്ദാനങ്ങളുമായി വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ: എമിഗ്രേഷന്‍ വ്യവസ്ഥകളില്‍ ത്രിതല സംവിധാനം

പ്രവാസികൾക്ക് കൈനിറയെ വാഗ്ദാനങ്ങളുമായി വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ: എമിഗ്രേഷന്‍ വ്യവസ്ഥകളില്‍ ത്രിതല സംവിധാനം

സമഗ്ര എമിഗ്രേഷന്‍ ബില്‍ ഏറെ താമസിയാതെ പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ പറഞ്ഞു. മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് നല്‍കിയ സ്വീകരണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. പാസ്‌പോര്‍ട്ട് വിസ എന്നിവയുമായി ബന്ധപ്പെട്ട് നിരവധി ചതിക്കുഴികളാണുള്ളത്. ഇവയൊക്കെ പരിഹരിക്കുന്ന തരത്തില്‍ എമിഗ്രേഷന്‍ വ്യവസ്ഥകളില്‍ ത്രിതല സംവിധാനം ഉണ്ടാക്കും. വിദേശ ഭവന് കേരളത്തില്‍ സ്ഥലം അനുവദിക്കാന്‍ മുഖ്യമന്ത്രിയോട് നേരിട്ട് ആവശ്യപ്പെടും. വിദേശത്ത് നിന്ന് പ്രവാസികള്‍ അപകടത്തില്‍പ്പെട്ടാല്‍ അവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിനുള്ള സങ്കീര്‍ണതകളും പണച്ചെലവും പരിഹരിക്കും. വിമാനക്കൂലി ക്രമാതീതമായി വര്‍ദ്ധിക്കുന്നത് തടയാന്‍ നടപടികളെടുക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments