HomeNewsLatest Newsസംസ്ഥാനത്ത് അടുത്ത 48 മണിക്കൂറില്‍ ശക്തമായ മഴക്ക് സാധ്യത; ജാഗ്രതാനിർദേശവുമായി കാലാവസ്ഥ നിരീക്ഷണകേന്ദ്രം

സംസ്ഥാനത്ത് അടുത്ത 48 മണിക്കൂറില്‍ ശക്തമായ മഴക്ക് സാധ്യത; ജാഗ്രതാനിർദേശവുമായി കാലാവസ്ഥ നിരീക്ഷണകേന്ദ്രം

സംസ്ഥാനത്ത് അടുത്ത 48 മണിക്കൂറില്‍ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം. ഒഡിഷ തീരത്ത് രൂപംകൊള്ളുന്ന ന്യൂനമര്‍ദത്തെ തുടര്‍ന്നാണ് വീണ്ടും മഴ കനക്കുന്നത്. 12 മുതല്‍ 22 സെ.മി വരെ മഴയാണ് പ്രതീക്ഷിക്കുന്നത്. ന്യൂനമര്‍ദത്തിന്റെ സാന്നിധ്യം മൂലം കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ പടിഞ്ഞാറ് ദിശയില്‍ നിന്ന് മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വേഗത്തിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗത്തിലും കാറ്റടിക്കാന്‍ സാധ്യതയുണ്ട്.

ശക്തമായ കാറ്റടിക്കാന്‍ സാധ്യതയുള്ളതിനാല്‍ അറബിക്കടലിന്റെ മധ്യഭാഗത്തും, തെക്ക് പടിഞ്ഞാറ് ഭാഗത്തും, കടല്‍ പ്രക്ഷുബ്ദമോ അതിപ്രക്ഷുബ്ദമോ ആകാന്‍ സാധ്യതയുണ്ട്. അടുത്ത 48 മണിക്കൂര്‍ കനത്ത വേലിയേറ്റത്തിനും കരക്കാറ്റിനും സാധ്യതയുള്ളതായി ഇന്ത്യന്‍ നാഷനല്‍ സെന്റര്‍ ഫോര്‍ ഓഷന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസും മുന്നറിയിപ്പ് നല്‍കി. ആലപ്പുഴ, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, വയനാട്, കാസര്‍കോട് ജില്ലകളിലെ പലഭാഗങ്ങളിലും ഇന്നും നാളെയും അതിശക്തമായ മഴക്ക് സാധ്യതയുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments