HomeNewsShortപ്രാര്‍ത്ഥനയുടെ പേരില്‍ രാത്രിയില്‍ മുറിയിലേക്ക് വിളിപ്പിച്ചിരുന്നു; ജലന്ധര്‍ ബിഷപ്പിനെതിരെ കന്യാസ്ത്രീകളുടെ നിര്‍ണായക മൊഴി

പ്രാര്‍ത്ഥനയുടെ പേരില്‍ രാത്രിയില്‍ മുറിയിലേക്ക് വിളിപ്പിച്ചിരുന്നു; ജലന്ധര്‍ ബിഷപ്പിനെതിരെ കന്യാസ്ത്രീകളുടെ നിര്‍ണായക മൊഴി

ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീകളുടെ നിര്‍ണായക മൊഴി. പ്രാര്‍ത്ഥനയുടെ പേരില്‍ കന്യാസ്ത്രീകള്‍ക്ക് മോശം അനുഭവം ഉണ്ടായതായി പരാതി വ്യക്തമാക്കി. പ്രാര്‍ത്ഥനയുടെ പേരില്‍ രാത്രിയില്‍ പോലും കന്യാസ്ത്രീകളെ മുറിയിലേക്ക് വിളിപ്പിച്ചിരുന്നുവെന്നും കന്യാസ്ത്രീകള്‍ മൊഴി നല്‍കി. ഇടയനോടൊപ്പം ഒരു ദിവസം എന്ന പ്രാര്‍ത്ഥനയിലാണ് മോശം അനുഭവമുണ്ടായതെന്നും മൊഴി നല്‍കി. കന്യാസ്ത്രീകളുടെ പരാതിയെ തുടര്‍ന്ന് പിന്നീട് പ്രാര്‍ത്ഥന നിര്‍ത്തിവെക്കുകയായിരുന്നു.

ബിഷപ്പിനെതിരെ കന്യാസ്ത്രീകളുടെ നിര്‍ണായക മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തി. അതേസമയം, കന്യാസ്ത്രീകള്‍ക്ക് പുറമെ ഒരു വൈദികനും ബിഷപ്പിനെതിരെ മൊഴി നല്‍കിയിട്ടുണ്ട്. കൂടാതെ അമ്പത് ചോദ്യങ്ങള്‍ അടങ്ങുന്ന ചോദ്യാവലിയുടെ അടിസ്ഥാനത്തിലുള്ള ചോദ്യം ചെയ്യലില്‍ ബിഷപ്പിന്റെ മൊഴികളില്‍ വൈരുദ്ധ്യം കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ബിഷപ്പിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.

അതേസമയം, ജലന്ധര്‍ ബിഷപ്പിനെതിരായ ലൈംഗിക പീഡന പരാതിയില്‍ ഉജ്ജയിന്‍ ബിഷപ്പ് നല്‍കിയ മൊഴി തെറ്റാണെന്ന് റിപ്പോര്‍ട്ട്. കന്യാസ്ത്രീ ലൈംഗിക പീഡന പരാതി നല്‍കിയില്ലെന്നായിരുന്നു ഉജ്ജയിന്‍ ബിഷപ്പ് മൊഴി നല്‍കിയത്. എന്നാല്‍ ദുരുദ്ദേശപരമായ പെരുമാറ്റം സഹിക്കാനാവുന്നില്ലെന്ന് കന്യാസ്ത്രീ പരാതിയില്‍ പറഞ്ഞിരുന്നു. കര്‍ദിനാളിനെ നേരിട്ട് കാണണമെന്നും കന്യാസ്ത്രീ പരാതിയില്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ വര്‍ഷം ജൂണ്‍ 11നായിരുന്നു ജലന്ധര്‍ ബിഷപ്പിനെതിരെ കന്യാസ്ത്രീ പരാതി നല്‍കിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments