HomeNewsLatest Newsപി.എസ്.എല്‍.വി. സി 43 വിജയകരമായി വിക്ഷേപിച്ചു; ഭൂമിയുടെ ഉപരിതലത്തെ ഏറ്റവും അടുത്തുനിന്ന് പഠനവിധേയമാക്കും

പി.എസ്.എല്‍.വി. സി 43 വിജയകരമായി വിക്ഷേപിച്ചു; ഭൂമിയുടെ ഉപരിതലത്തെ ഏറ്റവും അടുത്തുനിന്ന് പഠനവിധേയമാക്കും

ഭൗമനിരീക്ഷണ ഉപഗ്രഹമായ ഹൈസിസിസുമായി പി.എസ്.എല്‍.വി. സി43 വിക്ഷേപിച്ചു. വിക്ഷേപണം വിജയകരമായി. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍നിന്ന് രാവിലെ 9.58നാണ് വിക്ഷേപണം നടന്നത്. ഭൂമിയുടെ ഉപരിതലത്തെ ഏറ്റവും അടുത്തുനിന്ന് പഠനവിധേയമാക്കുകയാണ് ഐ.എസ്.ആര്‍.ഒ. നിര്‍മിച്ച ഹൈസിസ് ഉപഗ്രഹത്തിന്റെ ലക്ഷ്യം.

ഹൈസിസ് (ഹൈപ്പര്‍സ്‌പെക്ട്രല്‍ ഇമേജിങ് സാറ്റലൈറ്റ്) കൂടാതെ 30 വിദേശ ഉപഗ്രഹങ്ങളും പി.എസ്.എല്‍.വി. സി43 വഹിക്കുന്നുണ്ട്. മറ്റ് ഉപഗ്രഹങ്ങളില്‍ 23 എണ്ണം അമേരിക്കയില്‍ നിന്നുള്ളതാണ്.നെതര്‍ലന്‍ഡ്‌സ്, കാനഡ, സ്വിറ്റ്‌സര്‍ലന്‍ഡ്, കൊളംബിയ, മലേഷ്യ, ഫിന്‍ലന്‍ഡ്, സ്‌പെയിന്‍ എന്നീ രാജ്യങ്ങളുടേതാണ് ബാക്കിയുള്ളവ.

അഞ്ച് വര്‍ഷമാണ് ഹൈസിസിന്റെ കാലാവധി. പി.എസ്.എല്‍.വി. ശ്രേണിയിലെ ഏറ്റവും ഭാരം കുറഞ്ഞ വിക്ഷേപണ വാഹനമാണ് സി43. 380 കിലോഗ്രാമാണ് ഇതിന്റെ ഭാരം. കൃഷി, വനം, തീരദേശമേഖലയുടെ നിര്‍ണയം, ഉള്‍നാടന്‍ ജലസംവിധാനം, തുടങ്ങിയവക്കും സൈനികാവശ്യങ്ങള്‍ക്കുമായിരിക്കും ഇതില്‍ നിന്നുള്ള വിവരങ്ങള്‍ പ്രയോജനപ്പെടും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments