HomeNewsLatest Newsകണ്ണൂര്‍ എയർപോർട്ട്; ചടങ്ങിലേക്ക് ഉമ്മന്‍ ചാണ്ടിയെ ക്ഷണിക്കാത്തതില്‍ പ്രതിഷേധിച്ച് ആദ്യ യാത്രക്കാരൻ

കണ്ണൂര്‍ എയർപോർട്ട്; ചടങ്ങിലേക്ക് ഉമ്മന്‍ ചാണ്ടിയെ ക്ഷണിക്കാത്തതില്‍ പ്രതിഷേധിച്ച് ആദ്യ യാത്രക്കാരൻ

കണ്ണൂര്‍ വിമാനത്താവള ഉദ്ഘാടന ചടങ്ങിലേക്ക് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ക്ഷണിക്കാത്തതില്‍ പ്രതിഷേധിച്ച് ആദ്യ യാത്രക്കാരനും. നാദാപുരം സ്വദേശി ഫൈസലാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. ആദ്യ വിമാനത്തില്‍ യാത്രചെയ്യുന്ന യാത്രക്കാരനാണ് ഫൈസല്‍.

കണ്ണൂര്‍ വിമാനത്താവളം യാഥാര്‍ത്ഥ്യമാക്കിയതില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും കെ ബാബുവിനും യുഡിഎഫ് നേതാക്കള്‍ക്കും പങ്കുണ്ട്. അത് എല്ലാവര്‍ക്കും അറിയാം. അവരെ ക്ഷണിക്കാത്തതിലാണ് ഈ പ്രതിഷേധമെന്ന് ഫൈസല്‍ പറഞ്ഞു. പ്രതിഷേധം അറിയിക്കാതിരുന്നാല്‍ അത് നീതികേടാവുമെന്നും ഫൈസല്‍ പറയുന്നു. കണ്ണൂര്‍ എയര്‍പ്പോര്‍ട്ടിന്റെ രാജ ശില്‍പ്പി ഉമ്മന്‍ചാണ്ടിയെ ഉദ്ഘാടന ചടങ്ങില്‍ ക്ഷണിക്കാത്തതില്‍ പ്രതിഷേധിക്കുന്നു എന്ന് എഴുതിയ പോസ്റ്ററുമായാണ് ഫൈസല്‍ വിമാനത്തില്‍ കയറാനെത്തിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments