HomeNewsLatest Newsകേരളത്തിലെ കൊറോണ രോഗികളുടെ എണ്ണം 75,000 വരെയായി ഉയരാമെന്ന് റിപ്പോര്‍ട്ട്; കൂടുതൽ ഗുരുതരമാവുക ഈ 3...

കേരളത്തിലെ കൊറോണ രോഗികളുടെ എണ്ണം 75,000 വരെയായി ഉയരാമെന്ന് റിപ്പോര്‍ട്ട്; കൂടുതൽ ഗുരുതരമാവുക ഈ 3 ജില്ലകളിൽ എന്നും റിപ്പോർട്ട്

സംസ്ഥാനത്ത് സമ്ബര്‍ക്കത്തിലൂടെ കേരളത്തിലെ കൊറോണ രോഗികളുടെ എണ്ണം 75,000 വരെയായി ഉയരാമെന്ന് സര്‍ക്കാരിനു ലഭിച്ച പുതിയ പ്രൊജക്‌ഷന്‍ റിപ്പോര്‍ട്ട്. ഓഗസ്റ്റ് അവസാന വാരം മുതല്‍ സെപ്റ്റംബര്‍ 15 വരെയാണു രോഗികളുടെ എണ്ണം ഏറ്റവും കൂടാന്‍ സാധ്യത. തിരുവനന്തപുരം, മലപ്പുറം, എറണാകുളം ജില്ലകളിലായിരിക്കും കൂടുതല്‍ രോഗികളെന്നും റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പുണ്ട്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പരിശോധനകളും ചികിത്സാ സൗകര്യങ്ങളും വര്‍ധിപ്പിക്കാനുള്ള ശ്രമത്തിലാണു സര്‍ക്കാര്‍. എന്നാല്‍, ഇക്കാര്യത്തില്‍ ഒട്ടേറെ വെല്ലുവിളികള്‍ മുന്നിലുണ്ട്. സര്‍ക്കാരിന്റെ കൊറോണ ആശുപത്രികളില്‍ തിരക്കേറിയതോടെ സൗകര്യങ്ങള്‍ കുറഞ്ഞു. ശുചിമുറി ഉള്‍പ്പെടെ അടിസ്ഥാന സൗകര്യങ്ങള്‍ പല ആശുപത്രികളിലും അപര്യാപ്തമാണ്. ഡോക്ടര്‍മാരും നഴ്സുമാരും ഉള്‍പ്പെടെ ക്വാറന്റീനില്‍ പോകേണ്ടി വരുന്നതോടെ ഡ്യൂട്ടിയിലുള്ളവര്‍ രാപകലില്ലാതെ കഷ്ടപ്പെടുന്ന അവസ്ഥയാണ് ഉള്ളത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments