HomeNewsShortലോകത്ത് കോവിഡ് രോഗബാധിതരുടെ എണ്ണം 1.56 കോടി കടന്നു; മരണസംഖ്യ 635,633 ആയി

ലോകത്ത് കോവിഡ് രോഗബാധിതരുടെ എണ്ണം 1.56 കോടി കടന്നു; മരണസംഖ്യ 635,633 ആയി

ലോകത്ത് 15,641,085 പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. ആകെ മരണസംഖ്യ 635,633 ആയി. 9,530,006 പേര്‍ രോഗമുക്തി നേടി. അമേരിക്കയിലും ബ്രസീലിലും സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. അമേരിക്കയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ അറുപത്തിയേഴായിരത്തില്‍ കൂടുതലാളുകള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 4,169,991 ആയി ഉയര്‍ന്നു.ആയിരത്തില്‍ കൂടുലാളുകളാണ് ഇന്നലെമാത്രം യു.എസില്‍ മരിച്ചത്. ആകെ മരണസംഖ്യ 147,333 ആയി. 1,979,617 പേര്‍ രോഗമുക്തി നേടി. ബ്രസീലില്‍ ഇന്നലെമാത്രം 58,000 ത്തിലധികം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 2,289,951 ആയി.

കഴിഞ്ഞദിവസം മാത്രം ആയിരത്തി മുന്നൂറിലധികം പേരാണ് ഇവിടെ വൈറസ് ബാധയെത്തുടര്‍ന്ന് മരണമടഞ്ഞത്. ആകെ മരണസംഖ്യ 84,207 ആയി. 1,570,237 പേര്‍ സുഖംപ്രാപിച്ചു.അതേസമയം, കൊവിഡ് ബാധിച്ച ബ്രസീല്‍ പ്രസിഡന്റ് ജെയിര്‍ ബോള്‍സൊനാരോയ്ക്ക് മൂന്നാമത്തെ ടെസ്റ്റിലും പോസിറ്റീവാണ്. ജൂലായ് ഏഴിനാണ് ബോള്‍സൊനാരോയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments