HomeSports30 വർഷത്തിന് ശേഷം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കിരീടമുയര്‍ത്തി ലിവര്‍പൂള്‍; വിജയം ചെൽസിയെ തകർത്ത്

30 വർഷത്തിന് ശേഷം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കിരീടമുയര്‍ത്തി ലിവര്‍പൂള്‍; വിജയം ചെൽസിയെ തകർത്ത്

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കിരീടമുയര്‍ത്തി ലിവര്‍പൂള്‍. ഇന്നലെ നടന്ന സീസണിലെ അവസാന ഹോം മത്സരത്തില്‍ ചെല്‍സിയെ തകര്‍ത്താണ് ചെമ്ബട കിരീടം ആന്‍ഫീല്‍ഡിന്റെ ഷെല്‍ഫിലെത്തിച്ചത്. 30 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം ആന്‍ഫീല്‍ഡിലെത്തുന്നത്. മൂന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കായിരുന്നു ചെല്‍സിയെ ലിവര്‍പൂള്‍ തറപറ്റിച്ചത്. കിരീടം നേരത്തെ തന്നെ ഉറപ്പിച്ച ലിവര്‍പൂളിന്റെയും ആരാധകരുടെയും ആഘോഷരാത്രിയാണ് കടന്നുപോകുന്നത്.

കളിയുടെ ആദ്യപകുതിയില്‍ തന്നെ ജൊഹാന്‍ ക്ലോപ്പിന്റെ മൂന്നു ഗോളുകളാണ് ചെല്‍സിയുടെ വലയില്‍ കയറ്റിയത്. ആശ്വാസമായി ഒരു ഗോളാണ് ആദ്യ പകുതിയുടെ പകുതി സമയത്ത് ചെല്‍സിക്ക് തിരിച്ചടിക്കാനായത്. കളിയുടെ 23-ാം മിനിറ്റില്‍ നാബീ കീറ്റയാണ് ലീഗ് ചാമ്ബ്യന്മാര്‍ക്കായി ആദ്യ ഗോള്‍ നേടിയത്. തുടര്‍ന്ന് 38-ാം മിനിറ്റില്‍ ട്രെന്‍ഡ് അര്‍നോള്‍ഡും 43-ാം മിനിറ്റില്‍ ജോര്‍ജീനിയോ വിനാള്‍ഡവും ഗോളുകള്‍ നേടി. ആദ്യ പകുതിയുടെ അധിക സമയത്ത് ഒലിവര്‍ ജിറോഡാണ് ചെല്‍സിക്കായി ആദ്യ ഗോള്‍ നേടിയത്. രണ്ടാം പകുതിയിലും ലിവര്‍പൂള്‍ ചെല്‍സി തട്ടകത്തിലേയ്ക്ക് ഇരച്ചു കയറുന്ന കാഴ്ചയാണ് കണ്ടത്. 55-ാം മിനിറ്റില്‍ റോബര്‍ട്ടോ ഫെര്‍മിനോയാണ് നാലാം ഗോള്‍ നേടിയത്. ഇതിനിടെ ചെല്‍സി ഒരു മികച്ച തിരിച്ചുവരവ് നടത്തി. 61-ാം മിനിറ്റില്‍ താമി അബ്രഹാമും 73-ാം മിനിറ്റില്‍ ക്രിസ്റ്റിയന്‍ പുലിസികും ചെല്‍സിക്കായി ഗോള്‍ നേടി 4-3ലേയക്ക് ലീഡ് കുറച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments