HomeNewsLatest Newsകേരളത്തിലെത്തുന്ന സൗന്ദര്യവര്‍ധക വസ്തുക്കളില്‍ മാരകരോഗങ്ങൾ ഉണ്ടാക്കുന്ന ലോഹങ്ങള്‍ !

കേരളത്തിലെത്തുന്ന സൗന്ദര്യവര്‍ധക വസ്തുക്കളില്‍ മാരകരോഗങ്ങൾ ഉണ്ടാക്കുന്ന ലോഹങ്ങള്‍ !

കേരളത്തില്‍ വില്‍ക്കുന്ന സൗന്ദര്യ വർധക വസ്തുക്കളിൽ മാരകവിഷം. ഫെയര്‍ ആന്‍ഡ് ലൗലി, ഫെയര്‍ എവര്‍ ക്രീം, വാസലീന്‍ ടോട്ടല്‍, കെ.പി. നമ്പൂതിരീസ് ഫെയര്‍നെസ് എന്നീ ക്രീമുകളില്‍ സാന്ദ്രതകൂടിയ മെര്‍ക്കുറി, ആര്‍സനിക് തുടങ്ങിയ ലോഹങ്ങള്‍ സാനിധ്യം ഉണ്ടെന്നു കണ്ടെത്തി. ഇതു അര്‍ബുദം ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ക്ക് കാരണമാകുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. രാജ്യാന്തര കുത്തകകള്‍ ഉള്‍പ്പെടെ സംസ്ഥാനത്ത് വിറ്റഴിയുന്ന സൗന്ദര്യവര്‍ധക ഉല്‍പന്നങ്ങളുടെ നിര്‍മാതാക്കള്‍ നിരവധി തവണ സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോളര്‍ വകുപ്പിന്റെ പിടിയില്‍ വീണതായാണ് വിവരവകാശ രേഖകള്‍ വ്യക്തമാക്കുന്നത്. ഉദ്യോഗസ്ഥര്‍ സംസ്ഥാനത്ത് കഴിഞ്ഞദിവസം മിന്നല്‍ പരിശോധന നടത്തിയിരുന്നു. ഈ പരിശോധനയിലാണ് സൗന്ദര്യ വര്‍ധക വസ്തുക്കളില്‍ മാരകമായ രീതിയില്‍ ലോഹങ്ങള്‍ കണ്ടെത്തിയത്.

 

 

 

2014ല്‍ സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം നടത്തിയ പരിശോധനയില്‍ വിവിധ ജില്ലകളില്‍നിന്ന് ശേഖരിച്ച 32 സാമ്പിളുകളില്‍ 15 എണ്ണത്തില്‍ സാന്ദ്രതകൂടിയ മെര്‍ക്കുറി, ആര്‍സനിക് തുടങ്ങിയ ലോഹങ്ങള്‍ കണ്ടത്തെിയിരുന്നു. ചെറിയ അളവില്‍ മാത്രം അനുവദനീയമായ മെര്‍ക്കുറി, ആര്‍സനിക് എന്നിവ അനുവദനീയമായതിലധികമാണ് ഇവയില്‍ 15 സാമ്പിളുകളില്‍ കണ്ടെത്തിയത്.

 

 

 

ന്യൂട്രാജെനാ ഫെയര്‍നസ് ക്രീം ഫ്‌ളോറോസോണ്‍ ലോഷനിലായിരുന്നു (സാമ്പിള്‍ നമ്പര്‍ 106/14, കോഴിക്കോട്) ആര്‍സനിക്കിന്റെ സാന്നിധ്യം കണ്ടത്തെിയത്.
ഹിന്ദുസ്ഥാന്‍ യൂനിലിവറിന്റെ ഉല്‍പന്നമായ ഫെയര്‍ ആന്‍ഡ് ലൗലിയില്‍ (സാമ്പിള്‍ നമ്പര്‍ 45/14, കൊല്ലം) മെര്‍ക്കുറിയുടെ സാന്നിധ്യം കണ്ടത്തെിയപ്പോള്‍ ബേബി ലിപ്‌സ് ലിപ്‌സ് ബാമില്‍ (സാമ്പിള്‍ നമ്പര്‍ 44/14, കോട്ടയം) ആര്‍സനിക്കിന്റെ സാന്നിധ്യവും കണ്ടത്തെിയിരുന്നതായാണ് രേഖകള്‍ വ്യക്തമാക്കുന്നത്. വയനാട്ടില്‍നിന്ന് ശേഖരിച്ച ലക്ക്‌മേ പെര്‍ഫക്ട് റേഡിയന്‍സ് ക്രീം (സാമ്പിള്‍ നമ്പര്‍104/14, തൃശൂര്‍), കെ.പി. നമ്പൂതിരീസ് ഫെയര്‍നെസ് ക്രീം (സാമ്പിള്‍ നമ്പര്‍ 105/14 കോഴിക്കോട്), ഫെയര്‍ ആന്‍ഡ് ലൗലി മാക്‌സ് ഫെയര്‍നസ് (സാമ്പിള്‍ നമ്പര്‍ 107/14 കോഴിക്കോട്), ഫ്‌ളോറോസോണ്‍ ലോഷന്‍ (സാമ്പിള്‍ നമ്പര്‍ 108/14 ആലപ്പുഴ), ഫ്‌ളോറോസോണ്‍ ഹാന്‍ഡ് ആന്‍ഡ് ബോഡി ലോഷന്‍ (സാമ്പിള്‍ നമ്പര്‍ 111/14, ആലപ്പുഴ), ദി ബോഡി കെയര്‍ കൂള്‍ഡ് ക്രീം (സാമ്പിള്‍ നമ്പര്‍ 114/14, കൊല്ലം) ഫെയര്‍ എവര്‍ ക്രീം (സാമ്പിള്‍ നമ്പര്‍ 21/14), ലിപ്‌സ് ബാം (സാമ്പിള്‍ നമ്പര്‍ 22/14, തൃശൂര്‍), വാസലീന്‍ ടോട്ടല്‍ (സാമ്പിള്‍ നമ്പര്‍ 23/14, തൃശൂര്‍), മെന്‍സ് വൈറ്റനിങ് ക്രീം (സാമ്പിള്‍ നമ്പര്‍ 25/14 തൃശൂര്‍), ഗാര്‍നിയര്‍ സ്‌കിന്‍ നാച്ചുറല്‍ (സാമ്പിള്‍ നമ്പര്‍ 35/14 തിരുവനന്തപുരം), ഇമാമി ഫെയര്‍ ആന്‍ഡ് ഹാന്‍സം (സാമ്പിള്‍ നമ്പര്‍ 37/14 കോഴിക്കോട് ), എന്നിവയിലായിരുന്നു മെര്‍ക്കുറിയുടെ സാന്നിധ്യമുണ്ടായിരുന്നത്.

മാവോയിസ്റ്റ് വേട്ടയുടെ പേരിൽ ആദിവാസി ഊരുകളിൽ നടക്കുന്ന ക്രൂരതകൾ തുറന്നു പറഞ്ഞു പെൺകുട്ടി !

ഇനി രക്തപരിശോധനയിലൂടെ നമ്മൾ മരിക്കുന്ന സമയം അറിയാൻ കഴിയും !

ഫേസ്ബുക്കിലൂടെ വ്യാജ പ്രചരണം നടത്തുന്നവര്‍ ഇനി കോടികള്‍ പിഴ നല്‍കേണ്ടി വരും ! എങ്ങനെയെന്നോ ?

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments