HomeNewsLatest Newsനാളെ സംസ്ഥാന വ്യാപകമായി പെട്രോൾ പമ്പുകൾ പണിമുടക്കും

നാളെ സംസ്ഥാന വ്യാപകമായി പെട്രോൾ പമ്പുകൾ പണിമുടക്കും

കോട്ടയം: പെട്രോള്‍ പമ്പുടമയെ മര്‍ദ്ദിച്ച്‌ കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച്‌ നാളെ സംസ്‌ഥാന വ്യാപകമായി പെട്രോള്‍ പമ്പുകള്‍ പണിമുടക്കും. ഓള്‍ കേരള ഫെഡറേഷന്‍ ഓഫ്‌ പെട്രോളിയം ട്രേഡേഴ്‌സിന്‌ കീഴിലുള്ള പമ്പുകളാണ്‌ രാവിലെ ആറുമുതല്‍ വൈകിട്ട്‌ ആറുവരെ അടച്ചിടുക. ചങ്ങനാശ്ശേരിയിലാണ്‌ പെട്രോള്‍ പമ്പുടമയെ കമ്പി വടികൊണ്ട്‌ ആക്രമിച്ചത്‌. കഴിഞ്ഞ പതിനെട്ടിന്‌ ചെങ്ങന്നൂര്‍ പെട്രോള്‍ പമ്പിലെത്തിയ ഒരു സംഘം പെട്രോള്‍ നിറയ്‌ക്കാന്‍ വൈകുന്നതുമായി ബന്ധപ്പെട്ട്‌ തര്‍ക്കത്തിലായിരുന്നു. പമ്പില്‍ നിന്ന്‌ പോയ ശേഷം ഇവര്‍ പമ്പുടമയായ ചെങ്ങന്നൂര്‍ ശങ്കരമംഗലം വീട്ടില്‍ മുരളീധരന്‍ നായരെ കമ്പിവടികൊണ്ട്‌ തലക്ക്‌ അടിക്കുകയായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുരളീധരന്‍ നായര്‍ ഇന്നു പുലര്‍ച്ചേ മരിച്ചു. ഇതേ തുടര്‍ന്നാണ്‌ നാളെ പമ്പുകള്‍ അടച്ചിടാന്‍ തീരുമാനിച്ചത്.

LIKE

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments