HomeNewsLatest Newsകുണ്ടറ കൂട്ട ആത്മഹത്യയിലെ പ്രതി പ്രിന്സിന്റെ വക്കീൽ ബുദ്ധി പോലീസിനെ വട്ടം കറക്കുന്നു

കുണ്ടറ കൂട്ട ആത്മഹത്യയിലെ പ്രതി പ്രിന്സിന്റെ വക്കീൽ ബുദ്ധി പോലീസിനെ വട്ടം കറക്കുന്നു

കുണ്ടറ: ജ​നു​വ​രി​ 27​നാ​ണ് ​മ​ധു​സൂ​ദ​നൻ​ ​പി​ള്ള​ ​(52​)​യെ​ ​തൂ​ങ്ങി​ ​മ​രി​ച്ച​ ​നി​ല​യി​ലും​ ​ര​ണ്ടാം​ ​ഭാ​ര്യ​ ​ജ​യ​ല​ക്ഷ്മി​ ​(34​),​ ​ജ​യ​ല​ക്ഷ്മി​യു​ടെ​ ​മ​കൾ​ ​കാർ​ത്തി​ക​ ​(12​)​ ​എ​ന്നി​വ​രെ​ ​വെ​ട്ടേ​റ്റ് ​മ​രി​ച്ച​ ​നി​ല​യി​ലും​ ​മ​ധു​വി​ന്റെ​ ​വീ​ട്ടിൽ​ ​കാ​ണ​പ്പെ​ട്ട​ത്.​ ​ഈ​ ​വീ​ടി​ന്റെ​ ​ചു​വ​രു​ക​ളിൽ​ ​മ​ധു​ ​രേ​ഖ​പ്പെ​ടു​ത്തി​യെ​ന്ന് ​ക​രു​തു​ന്ന​ ​വി​വ​ര​ങ്ങ​ളാ​ണ് ​അ​ന്വേ​ഷ​ണം​ ​പ്രിൻ​സി​ലേ​ക്ക് ​എ​ത്തി​യ​ത്.​ എന്നാൽ, ആശുപത്രി മുക്കിലെ ചക്രവർത്തി ലോഡ്ജ് ഉടമ പ്രിൻ​സ് ​വക്കീൽ ബുദ്ധിയിൽ പൊലീസിനെ വട്ടം കറക്കുന്നു. പിടിയിലായിട്ടും ചോദ്യം ചെയ്യലിലാണ് പുതിയ കഥകൾ മെനയുന്നത്.

 

കേസുമായി ബന്ധപ്പെട്ട് പിടിയിലായ പ്രിൻസ്, ജയലക്ഷ്മി ജോലിചെയ്തിരുന്ന ലോഡ്ജിന്റെ ഉടമയാണ്. കൊ​ല്ലം​ ​കോ​ട​തി​യിൽ​ ​ഹാ​ജ​രാ​കാ​നാ​യി​ ​വ​രു​ന്ന​ ​വ​ഴി​ ​ഇന്നലെ കി​ളി​കൊ​ല്ലൂ​‌ർ​ ​മ​ങ്ങാ​ട് ​നി​ന്നാ​ണ് ​വൈ​കി​ട്ട് 5.45​ ​ഓ​ടെ​ ​പ്രിൻ​സ് ​പൊ​ലീ​സി​ന്റെ​ ​പി​ടി​യി​ലാ​യ​ത്.​ ​പ്ര​ത്യേ​ക​ ​അ​ന്വേ​ഷ​ണ​ ​സം​ഘം​ ​ഇ​യ്യാ​ളെ​ ​പി​ന്തു​ട​രു​ക​യാ​യി​രു​ന്നു.​ ​സം​ഭ​വ​ത്തെ​ ​തു​ടർ​ന്ന് ​ബാം​ഗ്ലൂ​രി​ലേ​ക്ക് ​ര​ക്ഷ​പ്പെ​ട്ട​ ​പ്രിൻ​സ് ​സു​ഹൃ​ത്ത് ​വ​ഴി​ ​ഹൈ​ക്കോ​ട​തി​യിൽ​ ​നി​ന്ന്​ ​ജാ​മ്യം​ ​തേ​ടു​ന്ന​തി​നാ​യി​ ​എ​റ​ണാ​കു​ള​ത്ത് ​എ​ത്തി​യി​രു​ന്നു.​ ​എ​ന്നാൽ​ ​ജാ​മ്യം​ ​നി​ഷേ​ധി​ക്ക​പ്പെ​ട്ട​തോ​ടെ​ ​തി​രി​കെ​ ​ബം​ഗളൂ​രു​വി​ലേ​ക്ക് ​പോ​കു​ക​യാ​യി​രു​ന്നു​വെ​ന്നും​ ​പൊ​ലീ​സ് ​അ​റി​യി​ച്ചു.​ ​പി​ന്നീ​ട് ​കൊ​ല്ലം​ ​കോ​ട​തി​യി​ലെ​ത്തി​ ​ഹാ​ജ​രാ​കാ​നാ​യി​രു​ന്നു​വ​ത്രേ​ ​ശ്ര​മം.​ ​പ്ര​തി​യെ​ ​സ​ന്ധ്യ​യോ​ടെ​ ​മ​ധു​സൂ​ദ​നൻ​പി​ള്ള​യു​ടെ​ ​വീ​ട്ടി​ലെ​ത്തി​ച്ച് ​തെ​ളി​വെ​ടു​ത്തു.​ ​ത​ന്റെ​ ​സ​ഹോ​ദ​ര​നോ​ട് ​ഇ​ത്ര​ ​ക്രൂ​ര​ത​ ​എ​ന്തി​ന് ​കാ​ട്ടി​യെ​ന്നും​ ​പ​ണം​ ​ആ​വ​ശ്യ​മു​ണ്ടെ​ങ്കിൽ​ ​ഞ​ങ്ങൾ​ ​ത​രു​മാ​യി​രു​ന്നു​വ​ല്ലോ​യെ​ന്നും​ ​മ​ധു​സൂ​ദ​നൻ​പി​ള്ള​യു​ടെ​ ​സ​ഹോ​ദ​രി​ ​പ്ര​ഭാ​വ​തി​യ​മ്മ​ ​പ്രിൻ​സി​നോ​ട് ​ചോ​ദി​ച്ചു.​ ​’​’​മോ​നേ​ ​നീ​ ​അ​വ​നെ​ ​കൊ​ല്ലു​മെ​ന്ന് ​പ​ല​ത​വ​ണ​ ​പ​റ​ഞ്ഞ​താ​യി​ ​മ​ധു​ ​എ​ന്നോ​ട് ​പ​റ​ഞ്ഞി​രു​ന്നു​വെ​ന്നും​’​’​ ​പ്ര​ഭാ​വ​തി​ ​വെ​ളി​പ്പെ​ടു​ത്തി.​ ​

 

​പ്രിൻ​സി​നെ​ ​ഇ​ന്ന് ​ലോ​ഡ്ജി​ലെ​ത്തി​ച്ച് ​കൂ​ടു​തൽ​ ​തെ​ളി​വെ​ടു​പ്പ് ​ന​ട​ത്തു​മെ​ന്ന് ​സി.​ഐ​ ​കെ.​സ​ദൻ​ ​അ​റി​യി​ച്ചു. തനിക്ക് വസ്തു ഇടപാടുകൾ നടത്തി 45 ലക്ഷത്തിന്റെ ബാദ്ധ്യത ഇതുവരെയുണ്ടെന്നും സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ജയലക്ഷ്മിയുടെ വസ്തു പ്രശ്നത്തിൽ ഇടപെട്ട് മദ്ധ്യസ്ഥനായി നിന്നുവെന്ന തെറ്റ് മാത്രമേ താൻ ചെയ്തുള്ളുവെന്നും പ്രിൻസ് പൊലീസിനോട് പറഞ്ഞു. ”തന്റെ ഒപ്പം കാറിൽ സാധാരണ ഭാര്യയെയാണ് കൊണ്ടു പോകാറുള്ളത്. എന്നാൽ ഇടയ്ക്ക് ഒരു ദിവസം മാത്രമാണ് മുൻസീറ്റിൽ തനിക്കൊപ്പം ജയലക്ഷ്മിയെ കൊണ്ട്പോയത്. അത് വലിയൊരു തെറ്റായിപ്പോയി. അത് കണ്ട് പലരും തന്നെ തെറ്റിദ്ധരിച്ചു. എല്ലായ്പോഴും ജയലക്ഷ്മിയുമായി താൻ യാത്ര നടത്തുകയാണെന്ന പ്രചരണത്തിനിടയാക്കി”. പ്രിൻസ് പൊലീസിനോട് പറഞ്ഞു. മധുവിന്റെ കുടുംബവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നതെല്ലാം കളവാണെന്നും പ്രിൻസ് പറഞ്ഞു.

LIKE

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments