HomeNewsLatest Newsപ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ വാഹനം ഓടിച്ചു; നാല് മാതാപിതാക്കളെ ജയിലിലടച്ച് കോടതി

പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ വാഹനം ഓടിച്ചു; നാല് മാതാപിതാക്കളെ ജയിലിലടച്ച് കോടതി

പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ വാഹനം ഓടിച്ച കുറ്റത്തിനു മാതാപിതാക്കളെ ജയിലിലടച്ച് കോടതി. നാല് മാതാപിതാക്കളെയാണ് കോടതി ജയിലിലേക്ക് അയച്ചത്. ഹൈദരാബാദിലാണ് സംഭവം. ഒരു ദിവസത്തെ തടവു ശിക്ഷയാണ് നാല് മാതാപിതാക്കള്‍ക്കും കോടതി വിധിച്ചത്. കുറ്റം വീണ്ടും ആവര്‍ത്തിച്ചാല്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ജുവനൈല്‍ ഹോമുകളിലേക്ക് അയക്കാനും ഹൈദരാബാദ് കോടതി തിരുമാനിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

അടുത്തിടെ കുട്ടികള്‍ വാഹനം ഓടിച്ചുണ്ടായ അപകടങ്ങല്‍ നഗരത്തില്‍ പതിവായിരുന്നു. അതിനാലാണ് പൊലീസ് കര്‍ശന നടപടികളുമായി രംഗത്തെത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വാഹനം ഓടിച്ച പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ പിടികൂടുന്നത്. തുടര്‍ന്ന് കുട്ടികള്‍ വാഹനമോടിച്ചുണ്ടാകുന്ന അപകടങ്ങള്‍ക്ക് അതത് മാതാപിതാക്കളെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് ട്രാഫിക് പൊലീസ് കോടതിയോട് ആവശ്യപ്പെടുകയായിരുന്നു. ഈ സാഹചര്യത്തിലാണ് നടപടി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments