HomeNewsLatest Newsവിദേശ യാത്രകള്‍ക്ക് മോഡി ചെലവഴിച്ച തുകയെത്ര; കൃത്യമായ കണക്ക് നല്‍കണമെന്ന് വിവരാവകാശ കമ്മീഷന്‍

വിദേശ യാത്രകള്‍ക്ക് മോഡി ചെലവഴിച്ച തുകയെത്ര; കൃത്യമായ കണക്ക് നല്‍കണമെന്ന് വിവരാവകാശ കമ്മീഷന്‍

പ്രധാനമന്ത്രി നരേന്ദ്ര മോഡി വിദേശ യാത്രകള്‍ക്കുവേണ്ടി ചിലവഴിച്ച തുകയെത്രയെന്ന് കേന്ദ്ര വിവരാരകാശ കമ്മീഷന്‍ . ഈ ഇനത്തില്‍ എയര്‍ ഇന്ത്യക്ക് എത്ര രൂപ ചെലവായി എന്ന് വ്യക്തമാക്കാന്‍ വിദേശമന്ത്രാലയത്തിനോട് വിവരാവകാശ കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. 2014 മുതല്‍ 2017വരെയുള്ള കാലത്ത് എയര്‍ ഇന്ത്യ വിമാനങ്ങള്‍ ചാര്‍ട്ടര്‍ ചെയ്ത് മോഡി നടത്തിയ യാത്രകളുടെ വിവരങ്ങള്‍ നല്‍കാനാണ് നിര്‍ദ്ദേശം.

മോഡിയുടെ യാത്രാചിലവുകള്‍ അറിയണമെന്നാവശ്യപ്പെട്ട് കമ്മഡോര്‍ ലോകേഷ് ബത്ര നല്‍കിയ വിവരാവകാശ അപേക്ക്ഷോണ് കമ്മീഷന്റെ നിര്‍ദ്ദേശം. വിവരങ്ങള്‍ നല്‍കുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്ന വിദേശകാര്യ മന്ത്രാലയത്തിന്റെ നിലപാട് വിവരാവകാശ കമ്മീഷന്‍ തള്ളി. പ്രധാനമന്ത്രിയുടെ യാത്ര സംബന്ധിച്ച വിവരങ്ങള്‍ വിവിധ ഇടങ്ങളില്‍ വ്യത്യസ്ത ഫയലുകളിലായി ചിതറിക്കിടക്കുകയാണ്.പല ബില്ലുകളും വിമാനക്കമ്ബനികളില്‍നിന്നും ലഭിച്ചിട്ടില്ലെന്നും ഇവ കണ്ടെത്തി മറുപടി നല്‍കുവാന്‍ വളരെയധികം പരിശ്രമം വേമൈന്നുമായിരുന്നു വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നത്.

എയര്‍ ഇന്ത്യയ്ക്ക് ഇനിയും തുക നല്‍കാനുണ്ടെന്നും യാത്രകളുടെ ബില്ലുകള്‍ തങ്ങളുടെ കൈവശമില്ലന്നും വിദേശകാര്യ മന്ത്രാലയം വിശദീകരിച്ചിരുന്നു. എന്നാല്‍ ബില്ലുകള്‍ ലഭ്യമല്ലെന്നത് യാത്രാ ചെലവ് സംബന്ധിച്ച്‌ വിവരങ്ങള്‍ നല്‍കാതിരിക്കുന്നതിനുള്ള കാരണമല്ലെന്ന് കമ്മീഷന്‍ പറഞ്ഞു. എയര്‍ ഇന്ത്യക്ക് തുക നല്‍കിയാലും ഇല്ലെങ്കിലും ഇതു സംബന്ധിച്ച ബില്ലുകള്‍ ലഭ്യമാകുമെന്നും വിവരാവകാശ കമ്മീഷണര്‍ ചൂണ്ടിക്കാട്ടി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments