HomeNewsLatest Newsകണ്ണൂരിൽ കോവിഡ് 19 ബാധിച്ച 81 കാരൻ ഗുരുതരാവസ്ഥയിൽ: രോഗം പിടിപെട്ടത് സമ്പർക്കം മൂലം

കണ്ണൂരിൽ കോവിഡ് 19 ബാധിച്ച 81 കാരൻ ഗുരുതരാവസ്ഥയിൽ: രോഗം പിടിപെട്ടത് സമ്പർക്കം മൂലം

കണ്ണൂരിൽ കൊറോണ ബാധിച്ച ചികിത്സയിലുള്ള 81 കാരന്റെ നില അതീവ ഗുരുതരമായി തുടരുന്നു.കണ്ണൂരിൽ കൊറോണ ബാധിച്ച ചികിത്സയിലുള്ള 81 കാരന്റെ നില അതീവ ഗുരുതരമായി തുടരുന്നു. സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച ചെറുവാഞ്ചേരി കാരനായ 81 കാരനാണ് അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ഉള്ളത്. ശ്വാസകോശ രോഗങ്ങളും ഹൃദ്രോഗവുമുള്ളതുകൊണ്ടാണ് സ്ഥിതി ഗുരുതരമായതെന്നാണ് മെഡിക്കൽ കോളേജ്‌‌ വൃത്തങ്ങൾ നൽകുന്ന വിവരം. 81കാരൻ ഇപ്പോൾ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. 

കഴിഞ്ഞമാസം ഇദ്ദേഹത്തിന്റെ മക്കൾ ഗൾഫിൽ നിന്നും എത്തിയിരുന്നു എന്നാൽ ഇവർക്ക് രോഗലക്ഷണങ്ങൾ ഉള്ളതായി അറിവില്ല. കഴിഞ്ഞദിവസം പനിയും ജലദോഷവും ബാധിച്ച് അദ്ദേഹം ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ഇദ്ദേഹത്തെ ആശുപത്രിയിൽ നിരീക്ഷണത്തിലേക്ക് മാറ്റുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments