HomeNewsShortകൊറോണ: ഇന്ത്യയിൽ മരണം 109: 24 മണിക്കൂറിനിടെ റിപ്പോർട്ട്‌ ചെയ്തത് 32 മരണങ്ങൾ: ജാഗ്രത

കൊറോണ: ഇന്ത്യയിൽ മരണം 109: 24 മണിക്കൂറിനിടെ റിപ്പോർട്ട്‌ ചെയ്തത് 32 മരണങ്ങൾ: ജാഗ്രത

കോവിഡ് 19 വൈറസ് ബാധിച്ച് 109 പേര്‍ ഇന്ത്യയിൽ ഇതുവരെ മരിച്ചെന്ന് ഔദ്യോഗിക സ്ഥിരീകരണം. 24 മണിക്കൂറിനിടെ 32 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതുവരെ 4067 പേർക്ക് രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ 12 മണിക്കൂറിനിടെ 490 പുതിയ വൈറസ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്.

ഉത്തർപ്രദേശിലെ പ്രയാഗ് രാജ് ആശുപത്രിയിൽ കരുതൽ നിരീക്ഷണത്തിലാക്കിയ ഇന്തോനേഷ്യക്കാരന് കോവിഡ് സ്ഥിരീകരിച്ചു. നിസാമുദിൻ സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ഇയാള്‍. മുംബൈ സെന്‍ട്രലിലെ ആശുപത്രിയില്‍ 46 മലയാളി നഴ്സുമാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.ഇവരില്‍ ഭൂരിഭാഗവും മലയാളികളാണ്. ആശുപത്രിക്കുള്ളിൽ ഇവരെ ക്വാറന്‍റൈന്‍ ചെയ്തു. സഹപ്രവര്‍ത്തകരായ 150 ഓളം നഴ്സുമാര്‍ നിരീക്ഷണത്തിലാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments