HomeNewsLatest Newsഅസാധുവാക്കപ്പെട്ട 1000 ,500 നോട്ടുകൾ മാര്‍ച്ച് 31 വരെ റിസര്‍വ് ബാങ്കിലെ പ്രത്യേക കൗണ്ടറിൽ നിക്ഷേപിക്കാൻ...

അസാധുവാക്കപ്പെട്ട 1000 ,500 നോട്ടുകൾ മാര്‍ച്ച് 31 വരെ റിസര്‍വ് ബാങ്കിലെ പ്രത്യേക കൗണ്ടറിൽ നിക്ഷേപിക്കാൻ അനുമതി

പഴയ 1000, 500 രൂപാ നോട്ടുകള്‍ മാര്‍ച്ച് 31 വരെ റിസര്‍വ് ബാങ്കില്‍ നിക്ഷേപിക്കാന്‍ അവസരം. ഇതിനു ശേഷം അസാധു നോട്ടുകള്‍ കൈമാറ്റം ചെയ്യുന്നത് കുറ്റകരമാക്കിക്കൊണ്ടുള്ള ഓര്‍ഡിനന്‍സിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. അസാധു നോട്ടുകള്‍ കൈവശം വയ്ക്കുന്നവര്‍ക്ക് നാലു വര്‍ഷം വരെ ജയില്‍ ശിക്ഷയ്ക്കും 50,000 രൂപ പിഴ ഈടാക്കാനും ഓര്‍ഡിനന്‍സില്‍ വ്യവസ്ഥയുണ്ട്. അസാധുനോട്ടുകള്‍ കൈമാറ്റം ചെയ്യുന്നതും കുറ്റകരമാണെന്നും ഇത്തരക്കാരില്‍ നിന്നും 5000 രൂപ വരെ പിഴ ഈടാക്കുമെന്നും ഓര്‍ഡിനന്‍സില്‍ പറയുന്നു. ഡിസംബര്‍ 30 വരെയാണ് ബാങ്കുകളില്‍ അസാധുനോട്ടുകള്‍ നിക്ഷേപിക്കാന്‍ അവസരം നല്‍കിയിട്ടുള്ളത്. ഇതില്‍ മാറ്റം വരുത്തിയിട്ടില്ല. എന്നാല്‍, വ്യക്തമായ കാരണം ബോധ്യപ്പെടുത്തി റിസര്‍വ് ബാങ്കിലെ പ്രത്യേക കൗണ്ടറില്‍ അസാധുനോട്ടുകള്‍ നിക്ഷേപിക്കാനുള്ള അവസരമാണ് മാര്‍ച്ച് 31 വരെ അനുവദിച്ചിട്ടുള്ളത്.

തലേന്നുവരെ കൂടെ ജോലി ചെയ്തവന്റെ മൃതദേഹം അടക്കുന്നതിനു മുൻപേ പലിശപ്പിരിവിനായി ഓഫീസ് തുറന്നു…. തൊടുപുഴയിൽ പണമിടപാട് സ്ഥാപനത്തിന് നാട്ടുകാർ കൊടുത്ത പണി സോഷ്യൽ മീഡിയയിൽ വൈറലാകുന്നു ! വീഡിയോ കാണാം

പാഞ്ഞുവന്ന ആ കാറിനു മുൻപിൽ നിന്നും കുട്ടികളെ രക്ഷിക്കാൻ ഈ അച്ഛൻ ചെയ്ത സാഹസികതയ്ക്കു മുന്നിൽ ലോകം തല കുനിക്കുന്നു ! ശ്വാസം നിലച്ചുപോകുന്ന ഒരു വീഡിയോ !

നായികമാരെല്ലാം തുണി ഉരിയുന്നവരാണെന്നാണോ താങ്കൾ കരുതുന്നത് ? പ്രശസ്ത സംവിധായകനെതിരേ ആഞ്ഞടിച്ച് നയൻ‌താര !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments