HomeNewsLatest Newsഓഖി: എട്ടംഗ കേന്ദ്രസംഘത്തിനായി ചെലവ് 10.5 ലക്ഷം രൂപ; മുഖ്യമന്ത്രിയുടെ ആകാശയാത്രയ്ക്കു മാത്രം ചിലവ് 8...

ഓഖി: എട്ടംഗ കേന്ദ്രസംഘത്തിനായി ചെലവ് 10.5 ലക്ഷം രൂപ; മുഖ്യമന്ത്രിയുടെ ആകാശയാത്രയ്ക്കു മാത്രം ചിലവ് 8 ലക്ഷം

ഓഖി ദുരന്തം വിലയിരുത്താനെത്തിയ എട്ടംഗ കേന്ദ്രസംഘത്തിനായി പത്തര
ലക്ഷം രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ ചെലവിട്ടത്. എന്നാല്‍, ഈ സംഘത്തെ കാണാനായി എത്തിയ മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്രയ്ക്ക് മാത്രമായി എട്ടു ലക്ഷം രൂപയാണ് ചെലവാക്കിയത്. ഒരേ ഉദ്യോഗസ്ഥനാണ് ഈ രണ്ടു തുകയും ദുരന്തനിവരണ വകുപ്പില്‍നിന്ന് അനുവദിച്ച് ഉത്തരവിറക്കിയത്. സംഘം തലസ്ഥാനത്തെത്തി ജില്ലകളിലേക്കു തിരിക്കുംമുന്‍പായിരുന്നു മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച. ഇതിനായി മുഖ്യമന്ത്രി ഹെലികോപ്റ്ററില്‍ തലസ്ഥാനത്ത് എത്തിയതുള്‍പ്പെടെയുള്ള ചെലവുകൂടി ചേര്‍ത്താല്‍ കേന്ദ്ര സംഘത്തിനായി ആകെ ചെലവിട്ടതു പതിനെട്ടര ലക്ഷം രൂപയാണ്.

കഴിഞ്ഞ 26 മുതല്‍ 29 വരെയായിരുന്നു കേന്ദ്ര ദുരന്തനിവാരണ അഡീഷനല്‍ സെക്രട്ടറി വിപിന്‍ മല്ലിക്കിന്റെ നേതൃത്വത്തിലുള്ള എട്ടംഗ സംഘം അഞ്ചു ജില്ലകളിലെ ദുരന്ത മേഖലകള്‍ സന്ദര്‍ശിച്ചത്. മൂന്നു സംഘങ്ങളായി തിരിഞ്ഞായിരുന്നു സന്ദര്‍ശനം. ഇവര്‍ക്കു താമസം, ഭക്ഷണം, യാത്ര എന്നിവ ഒരുക്കാന്‍ തിരുവനന്തപുരം കലക്ടര്‍ക്കു മൂന്നര ലക്ഷം രൂപ സര്‍ക്കാര്‍ നല്‍കി. കൊല്ലം, ആലപ്പുഴ, തൃശൂര്‍ ജില്ലകള്‍ക്ക് ഒരു ലക്ഷം രൂപ വീതവും എറണാകുളത്തിനു രണ്ടര ലക്ഷവും മലപ്പുറത്തിന് ഒന്നര ലക്ഷവും ചെലവിട്ടു. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments