നാട്ടിലേക്ക് മടങ്ങാനിരുന്ന പ്രവാസിക്ക് ദാരുണാന്ത്യം; അന്ത്യം നാട്ടിലേക്കുള്ള സാധനങ്ങൾ വാങ്ങിവെച്ച ശേഷം

29

നാളെ രാവിലെ നാട്ടിലേക്കു പോകാനിരുന്ന മലയാളി അല്‍ കോബാറില്‍ മരിച്ചു. കണ്ണുര്‍ വലിയന്നൂര്‍ എന്‍ കെ ഇബ്രാഹിം (61) ആണ് ഹൃദയാഘാതത്തെ തുടര്‍ന്ന് അല്‍ കോബാറിലെ താമസ സ്ഥലത്ത് മരിച്ചത്. നാട്ടിലേക്ക് കൊണ്ടുപോകാനുള്ള സാധനങ്ങള്‍ പായ്ക്ക് ചെയ്തതിനുശേഷം കൂടെ താമസിക്കുന്ന സുഹൃത്ത്, ഇബ്രാഹിമിന് വേണ്ടി മൊബൈല്‍ ഫോണ്‍ വാങ്ങി കടയില്‍ പോയി തിരിച്ചു വരുമ്ബോള്‍ മരിച്ചു കിടക്കുന്നതാണ് കണ്ടത്. ഹൃദയാഘാതമാണ് മരണ കാരണം. 20 വര്‍ഷത്തോളമായി അല്‍ കോബാര്‍ തുക്ബയില്‍ സ്‌പെയര്‍ പാര്‍ട്‌സ് കച്ചവടം ചെയ്തു വരികയായിരുന്നു.