HomeNewsLatest Newsകേരളത്തിന് പുറത്തുനിന്ന് എത്തുന്നവരുടെ ക്വാറന്റൈൻ സംബന്ധിച്ച് കൃത്യമായ മാർഗ നിർദേശവുമായി ആരോഗ്യവകുപ്പ്: തീരുമാനങ്ങൾ ഇങ്ങനെ :

കേരളത്തിന് പുറത്തുനിന്ന് എത്തുന്നവരുടെ ക്വാറന്റൈൻ സംബന്ധിച്ച് കൃത്യമായ മാർഗ നിർദേശവുമായി ആരോഗ്യവകുപ്പ്: തീരുമാനങ്ങൾ ഇങ്ങനെ :

 

കേരളത്തിന് പുറത്തുനിന്ന് എത്തുന്ന എല്ലാവരും കൃത്യം ഏഴ് ദിവസം ക്വാറന്റയിനില്‍ കഴിയണമെന്ന് ആരോഗ്യവകുപ്പിന്റെ നിര്‍ദേശം. ഇതില്‍ യാതൊരു ഇളവും സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നില്ല. ക്വാറന്റയിന്‍ പൂര്‍ത്തിയായ ശേഷം എട്ടാം ദിവസം കോവിഡ് പരിശോധന നടത്തണം.
പോസിറ്റീവായാല്‍ ആരോഗ്യകേന്ദ്രങ്ങളിലോ വീട്ടിലോ കഴിയാം. ആശാ വര്‍ക്കറോ അടുത്തുള്ള സാമൂഹ്യാരോഗ്യ കേന്ദ്രം വഴിയോ വീടുകളില്‍ കഴിയുന്ന രോഗികള്‍ക്ക് ചികിത്സയെത്തും. അതേസമയം ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്ക് പുറത്തുനിന്ന് കേരളത്തിലെത്തുന്നവര്‍ക്ക് ക്വാറന്റയിന്‍ നിര്‍ബന്ധമല്ല.

നിലവില്‍ ബ്രിട്ടനില്‍ നിന്ന് വരുന്നവര്‍ക്ക് സംസ്ഥാനത്ത് 14 ദിവസത്തെ ക്വാറന്റയിനാണുള്ളത്. അതിവേഗ വ്യാപന സാധ്യതയുള്ളതും ജനിതക മാറ്റം സംഭവിച്ചതുമായ കൊറോണ വൈറസ് സ്ഥിരീകരിച്ചതിനാലാണിത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments