പലഹാരം ആവശ്യപ്പെട്ടു കരഞ്ഞ ഒന്നര വയസുകാരിയെ അച്ഛൻ ഭിത്തിയില്‍ അടിച്ചു കൊന്നു !

71

 

പലഹാരം വേണമെന്ന് ആവശ്യപ്പെട്ട് വാശിപിടിച്ച് കരഞ്ഞ കുട്ടിയെ പിതാവ് ഭിത്തിയില്‍ അടിച്ചു കൊന്നു. മുംബൈയില്‍ നിന്ന് 900 കിലോമീറ്റര്‍ അകലെ ഗോണ്ടിയയിലാണു സംഭവം.
ഒന്നര വയസുള്ള പെണ്‍കുഞ്ഞിനെയാണ് അച്ഛന്‍ വിവേക് ഭിത്തിയില്‍ അടിച്ചു കൊലപ്പെടുത്തിയത്. ഗോതമ്ബുമാവ് കൊണ്ടുള്ള ഖാജ എന്ന പലഹാരത്തിനായി കുഞ്ഞ് കരഞ്ഞപ്പോള്‍ അതു വാങ്ങാന്‍ കുട്ടിയുടെ അമ്മ 5 രൂപ വിവേകിനോടു ചോദിച്ചു. ഇതിന് പിന്നാലെയാണ് ഇയാള്‍ കുട്ടിയെ ആക്രമിച്ചത്. സംഭവത്തില്‍ കുട്ടിയുടെ അച്ഛന്‍ വിവേക് ഉയികെയെ (28) പൊലീസ് അറസ്റ്റ് ചെയ്തു.