പുതിയ ഇനം കുരങ്ങുവർഗ്ഗത്തെ കണ്ടെത്തി ഗവേഷകർ! : ആമസോണിയന്‍ റിസര്‍ച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന പഠനം പറയുന്നത്…

62

മഞ്ഞിന്‍റെ നിറമുള്ള വാലുകളോട് കൂടിയ പുതിയ ഇനം കുരങ്ങിനെ കണ്ടെത്തി.ഈ കുരങ്ങുകള്‍ മര്‍മോസെറ്റ് ഇനത്തില്‍ പെട്ട കുരങ്ങുകളില്‍ നിന്നും ഏറെ വ്യത്യസ്തമാണ് എന്നാണ് ഗവേഷകര്‍ പറയുന്നത്. ബ്രസീലിലെ ആമസോണിയന്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടില്‍ (National Institute of Amazonian Research) ഗവേഷകനായ റോഡ്രിഗ കോസ്റ്റ ഓജോയും സംഘവുമാണ് ഈ പഠനം നടത്തിയത്.

തെക്കുകിഴക്കന്‍ ആമസോണിലെ ടപാജോസ്, ജമാക്സിം നദികള്‍ക്കിടയിലുള്ള വനമേഖലയിലെ ജന്തുജാലങ്ങളെക്കുറിച്ചുള്ള പഠനത്തിലായിരുന്നു ഓജോ. ആ സമയത്താണ് മരക്കൊമ്പിലിരിക്കുകയായിരുന്ന മൂന്ന് കുരങ്ങുകളില്‍ ഓജോയുടെ ശ്രദ്ധ പതിയുന്നത്. അതിലൊരു കുരങ്ങിന്‍റെ നിറവ്യത്യാസം ഓജോയെ ആകര്‍ഷിച്ചു. മറ്റു രണ്ടു കുരങ്ങുകളും മര്‍മോസെറ്റ് വിഭാഗത്തില്‍ പെടുന്നവയാണെങ്കിലും ഈ കുരങ്ങിന് എന്തോ പ്രത്യേകതയുണ്ട് എന്ന് തോന്നിയ ഓജോ കൂടുതല്‍ പഠിക്കാന്‍ തീരുമാനിക്കുകയായിരുന്നു. 18,19 നൂറ്റാണ്ടില്‍ ആമസോണ്‍ കാടുകളില്‍ നടന്ന പഠനത്തിലാണ് മര്‍മോസെറ്റ് വിഭാഗത്തില്‍പെട്ട കുരങ്ങുകളെ കണ്ടെത്തുന്നത്. അന്നത്തെ പഠനത്തില്‍ നിരവധി പോരായ്മകള്‍ പിന്നീട് മനസിലായതിന്‍റെ അടിസ്ഥാനത്തിലാണ് പുതിയ ഗവേഷണങ്ങള്‍ നടന്നത്.

കടപ്പാട് ഏഷ്യാനെറ്റ്‌ ന്യൂസ്‌