HomeNewsLatest Newsനേപ്പാള്‍ മുന്‍ മന്ത്രിക്കെതിരെ വധശ്രമം: രണ്ട്‌ ഇന്ത്യക്കാര്‍ പിടിയില്‍

നേപ്പാള്‍ മുന്‍ മന്ത്രിക്കെതിരെ വധശ്രമം: രണ്ട്‌ ഇന്ത്യക്കാര്‍ പിടിയില്‍

കാഠ്‌മണ്ഡു: നേപ്പാര്‍ മുന്‍ ആഭ്യന്തരമന്ത്രി രാജേന്ദ്ര രാജ്‌ കണ്ഡേലിനെതിരെ വധശ്രമം. ഇന്ത്യക്കാരെ നേപ്പാള്‍ പോലീസ്‌ പിടികൂടി.  ഇരുവരും ഉത്തര്‍പ്രദേശിലെ മഹാരാജ്‌ഗഞ്ച്‌ സ്വദേശികളാണെന്നും ഇവരുടെ പക്കല്‍ നിന്നും ഒരു നാടന്‍ തോക്കും വെടിയുണ്ടകളും കണ്ടെടുത്തെന്നും നേപ്പാള്‍ പോലീസ്‌ അറിയിച്ചു. ഉജ്‌ജ്വല്‍ ഗര്‍തോല(44), യോഗേന്ദ്ര പതന്‍വാര്‍(42) എന്നിവരാണ്‌ പിടിയിലായത്‌. ഇവര്‍ കണ്ഡേലിനെ വെടിവച്ച്‌ കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു.

ഇന്ത്യന്‍ അതിര്‍ത്തിയോട്‌ ചേര്‍ന്നുള്ളനവല്‍പരാസി ഗ്രാമത്തില്‍ വച്ചാണ്‌ വെള്ളിയാഴ്ച  കണ്ഡേലിന്‌ നേരെ വധശ്രമമുണ്ടായത്‌. വെടിവയ്‌ക്കാന്‍ മുതിര്‍ന്ന അക്രമികളെ കണ്ഡേലിനെ ഗാര്‍ഡുകള്‍ സാഹസികമായി കീഴടക്കുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments