HomeNewsLatest Newsഒരു ചുക്കും തനിക്കുനേരെ ഉണ്ടാകാൻ പോകുന്നില്ല: വെള്ളാപ്പള്ളി

ഒരു ചുക്കും തനിക്കുനേരെ ഉണ്ടാകാൻ പോകുന്നില്ല: വെള്ളാപ്പള്ളി

ആലപ്പുഴ: സ്വാമി ശാശ്വതീകാനന്ദയുടെ മരണത്തിൽ തുടരന്വേഷണം സ്വാഗതം ചെയ്യുന്നുവെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ശാശ്വതപരിഹാരം ഉണ്ടാകട്ടെ. സംശയരോഗികൾക്ക് ശമനമുണ്ടാകട്ടെ. ഒരു ചുക്കും തനിക്കുനേരെ ഉണ്ടാകാൻ പോകുന്നില്ല. അന്വേഷണം സ്വാമിയോടുള്ള കടന്ന ക്രൂരതയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

സ്വാമി ശാശ്വതീകാനന്ദയുടെ മരണത്തിൽ ആഭ്യന്തരവകുപ്പാണ് തുടരന്വേഷണം പ്രഖ്യാപിച്ചത്.  ക്രൈംബ്രാഞ്ച് എഡിജിപി എസ്.ആനന്ദകൃഷ്ണൻ അന്വേഷണത്തിന്റെ മേൽനോട്ടം വഹിക്കും. ക്രൈംബ്രാഞ്ച് എസ്പി കെ.മധുവിനാണ് അന്വേഷണ ചുമതല.

പുതിയ തെളിവുണ്ടെന്ന് ബോധ്യപ്പെട്ടതിനാലാണ് തുടരന്വേഷണം പ്രഖ്യാപിക്കുന്നതെന്ന് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമായെന്നും ചെന്നിത്തല പറഞ്ഞു.

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments